കാസർകോട്: സാലറി ചലഞ്ചിനെതിരെ വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടതിന് സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. കാസർഗോഡ് വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും ചെറുവത്തൂർ സ്വദേശിയുമായ രജീസ് തമ്പിലത്തിനെയാണ് ജില്ല പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. 'പണിയെടുത്താൽ കൂലി കൊടുക്കണം' എന്നായിരുന്നു രജീഷിന്‍റെ വാട്സാപ്പ് സ്റ്റാറ്റസ്.
സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ സംഘടനയിൽപ്പെട്ടവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഉത്തരവിന്‍റെ കോപ്പി കത്തിക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ വൈറലാകുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരത്തിൽ പെരുമാറിയവർക്കെതിരെ രൂക്ഷവിമർശനം മുഖ്യമന്ത്രി നടത്തിയെങ്കിലും നടപടിയെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സാലറി ചലഞ്ചിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.
ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ നിരവധി സാധാരണക്കാരുടെയും കുട്ടികളുടെയും ത്യാഗനമനോഭാവം എടുത്തുപറഞ്ഞ മുഖ്യമന്ത്രി ഇതെല്ലാം മനോഭാവത്തിന്‍റെയും നിലപാടിന്‍റെയും പ്രശ്നമാണെന്ന് വ്യക്തമാക്കിയിരുന്നു. ഉത്തരവ് കത്തിക്കുന്ന ചിത്രം കണ്ടപ്പോൾ, കോവിഡ് ധനസമാഹരണത്തിനുവേണ്ടിയുള്ള കുട്ടികളുടെ സമർപ്പണമാണ് തനിക്ക് ഓർമ്മ വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഏതുഘട്ടത്തിലും സഹജീവികളോട് നാം കരുണ കാട്ടുകയാണ് വേണ്ടതെന്നും വേലയും കൂലിയും ഇല്ല്ലാതെ കഷ്ടപ്പെടുന്ന നിരവധി പേരുണ്ടെന്നും ഉത്തരവ് കത്തിച്ചവർ അക്കാര്യം ഓർക്കണമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ഉത്തരവ് കത്തിച്ചവർ സാധാരണ നിലയിൽ അത് ചെയ്യാൻ പാടില്ലാത്തതാണെന്നും നാട് അവരെ പരിഹാസ്യരായി കാണുമെന്ന കാര്യം ഉത്തരവ് കത്തിച്ചവർ ചിന്തിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
BEST PERFORMING STORIES:ദൂരദർശനുവേണ്ടി ആദ്യമായി അഭിമുഖം നടത്തിയ രവി: മമ്മൂട്ടി സുഹൃത്തിനെ അനുസ്മരിക്കുന്നു[NEWS]പാർപ്പിട മേഖലയിലെ കടകൾ തുറക്കാം; മാളുകൾക്കും ഹോട്ട് സ്പോട്ടുകൾക്കും ഇളവില്ല; കേന്ദ്ര ഉത്തരവിറങ്ങി [NEWS]സ്കൂളുകളിൽ മുഖാവരണം ഇനി നിർബന്ധം; നിർദ്ദേശം ആരോഗ്യ വകുപ്പിന്റേത് [NEWS]നേരത്തെ മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പാലക്കാട് ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദേവിദാസിനെതിരെ നടപടിയെടുത്തിയിരുന്നു. കൊറോണയ്ക്ക് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നായിരുന്നു ദേവിദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.