• HOME
  • »
  • NEWS
  • »
  • crime
  • »
  • അങ്ങനെ പോയാൽ എങ്ങിനെയാ? കൊല്ലത്ത് ബ്രസീൽ-അർജന്റീന ആരാധകർ ഏറ്റുമുട്ടി

അങ്ങനെ പോയാൽ എങ്ങിനെയാ? കൊല്ലത്ത് ബ്രസീൽ-അർജന്റീന ആരാധകർ ഏറ്റുമുട്ടി

ബ്രസീൽ ആരാധകർ പരസ്പരം ഏറ്റുമുട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

  • Last Updated :
  • Share this:
    കൊല്ലം: ഫിഫ ലോകകപ്പ് ആരംഭിച്ചതോടെ ആവേശത്തിലാണ് മലയാളികൾ. ആരാധകർ കട്ടൗട്ടുകളായും ഫ്ലക്സുകളായും അവരവരുടെ ടീമുകൾക്കുള്ള പിന്തുണ വ്യക്തമാക്കി രംഗത്തെത്തി. എന്നാൽ കൊല്ലത്ത് ലോകകപ്പ് ആവേശം അതിരുകടന്ന് ആരാധകർ തമ്മില്‍ കയ്യാങ്കളിയിലേക്ക് വരെയെത്തിയത്. ശക്തികുളങ്ങരയിലായിരുന്നു ആരാധകക്കൂട്ടം അക്രമാസക്തമായത്.

    വിവിധ ഫുട്ബോൾ ടീമുകളുടെ ആരാധകർ സംയുക്തമായി സംഘടിപ്പിച്ച വിളംബര റാലിക്കിടെയായിരുന്നു സംഭവം.പ്രധാനമായും ബ്രസീൽ - അർജന്റീന ആരാധകരാണ് തമ്മിൽ തല്ലിയത്. ഞായറാഴ്ചയായിരുന്നു ആരാധകർ പരസ്പരം ഏറ്റുമുട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

    Also Read-'നന്ദി' അൽ ബൈത്ത് സ്റ്റേഡിയത്തിന്റെ കവാടത്തിൽ മലയാളവും; ഖത്തറിന്റെ സ്നേഹാദരമായി രണ്ടക്ഷരം

    ബ്രസീൽ ആരാധകർ പരസ്പരം ഏറ്റുമുട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. പരാതി ഇല്ലാത്തതിനാൽ കേസ് എടുക്കില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കേസ് എടുക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.
    Published by:Jayesh Krishnan
    First published: