• HOME
  • »
  • NEWS
  • »
  • crime
  • »
  • ഓണാഘോഷത്തിന് മുണ്ട് ഉടുത്തു; വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്

ഓണാഘോഷത്തിന് മുണ്ട് ഉടുത്തു; വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്

ഓ​ണാ​ഘോ​ഷ​ത്തി​ന് ജൂനിയര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ണ്ടു​ടു​ത്ത് വ​ര​രു​തെ​ന്ന് സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.

  • Last Updated :
  • Share this:
    മ​ല​പ്പു​റം നി​ല​മ്പൂ​രി​ല്‍ ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ സ്കൂള്‍ വി​ദ്യാ​ര്‍​ഥി​ക​ളുടെ  കൂ​ട്ട​ത്ത​ല്ല്. മാ​ന​വേ​ദ​ന്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം പ്ല​സ് വ​ണ്‍, പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ൾ റോ​ഡി​ല്‍ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.

    ഓ​ണാ​ഘോ​ഷ​ത്തി​ന് ജൂനിയര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ണ്ടു​ടു​ത്ത് വ​ര​രു​തെ​ന്ന് സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് മ​റി​ക​ട​ന്ന് ചി​ല വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ണ്ടു​ടു​ത്ത് സ്‌​കൂ​ളി​ലെ​ത്തി​യ​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ലേക്ക് നയിച്ചത്.

    പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​മെ​ന്ന സൂ​ച​ന​യെ തു​ട​ര്‍​ന്ന് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക്ലാ​സ് നേ​ര​ത്തെ വി​ട്ടു. അ​ധ്യാ​പ​ക​രു​ടെ​യും പി​ടി​എ പ്ര​തി​നി​ധി​ക​ളു​ടെ​യും സം​ര​ക്ഷ​ണ​യി​ല്‍ ഇ​വ​രെ ജ​ന​ത​പ്പ​ടി ബ​സ് സ്റ്റാ​ന്‍​ഡ് വ​രെ​യെ​ത്തി​ച്ചു.

    കു​ഴ​പ്പ​മൊ​ന്നു​മി​ല്ലെ​ന്ന് ക​രു​തി ഇ​വ​ര്‍ മ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ല​സ് ടു ​വി​ദ്യാ​ഥി​ക​ള്‍ ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ട്ട​ത്. പോ​ലീ​സെ​ത്തി ലാ​ത്തി​വീ​ശി​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ പി​രി​ച്ചു​വി​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.



    ആറ്റിങ്ങലിലും ഓണഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ആറ്റിങ്ങലിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ് കഴിഞ്ഞദിവസം വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഓണാഘോഷത്തിന്റെ ഭാഗമായുണ്ടായ തര്‍ക്കമാണ് ഈ സംഘര്‍ഷത്തിനും കാരണമായതെന്നാണ് വിവരം. എന്നാല്‍ ഏത് വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നവരാണ് ബസ് സ്റ്റാന്‍ഡില്‍ തമ്മിലടിച്ചതെന്ന് വ്യക്തമല്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും വിദ്യാര്‍ഥികളെല്ലാം ഓടിരക്ഷപ്പെടുകയായിരുന്നു.
    Published by:Arun krishna
    First published: