• HOME
  • »
  • NEWS
  • »
  • crime
  • »
  • വിദ്യാര്‍ത്ഥിയെ വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമം; തിരുവനന്തപുരം കാട്ടാക്കടയില്‍ സംഘര്‍ഷം

വിദ്യാര്‍ത്ഥിയെ വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമം; തിരുവനന്തപുരം കാട്ടാക്കടയില്‍ സംഘര്‍ഷം

ബസ് സ്റ്റാന്‍ഡിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നില്‍വെച്ച് ഇന്ന് വൈകിട്ടോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റമുട്ടലുണ്ടായത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം കാട്ടാക്കടയില്‍ (Kattakkada) വിദ്യാര്‍ഥികളും (Students) യുവാക്കളും (Youths) തമ്മില്‍ സംഘര്‍ഷം (Clash). ചൊവ്വാഴ്ച വൈകിട്ടാണ് കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ ഒരുവിഭാഗം വിദ്യാര്‍ഥികളും യുവാക്കളും തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ യുവാക്കള്‍ ഒരു വിദ്യാര്‍ഥിയെ വെട്ടിപരിക്കേല്‍പ്പിക്കാനും ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

    ബസ് സ്റ്റാന്‍ഡിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നില്‍വെച്ച് ഇന്ന് വൈകിട്ടോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റമുട്ടലുണ്ടായത്. വാളുമായെത്തിയ യുവാക്കള്‍ ഒരു വിദ്യാര്‍ഥിയെ വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. ഏകദേശം അരമണിക്കൂറോളം സംഘര്‍ഷം നീണ്ടുനിന്നു.

    Also Read- ഇറച്ചി മുറിക്കുന്ന യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണം പിടികൂടി

    വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ എല്ലാവരും ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട നാലുപേരെ മാത്രമാണ് പോലീസിന് പിടികൂടാനായത്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

    കാട്ടാക്കട ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാടുകളാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് സൂചന. കാട്ടാക്കട കേന്ദ്രീകരിച്ച് ലഹരി ഇടപാടുകള്‍ വ്യാപകമാവുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

    മദ്യപിക്കാന്‍ പണം നല്‍കിയില്ല; ചാത്തന്നൂരില്‍ അമ്മയ്ക്ക് നേരെ മകന്‍റെ ക്രൂരമര്‍ദനം, അറസ്റ്റ്


    കൊല്ലം: ചാത്തന്നൂരിൽ അമ്മയെ ക്രൂരമായി മര്‍ദിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ പണം ആവശ്യപ്പെട്ടായിരുന്നു മർദനം. ചാത്തന്നൂർ ഇടനാട് കോഷ്ണക്കാവ് സ്വദേശി സിജുവിനെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് ആറു വയസുള്ള തന്റെ മകനും സ്വന്തം അമ്മയ്ക്കും ഒപ്പമാണ് കഴിഞ്ഞ ഒരു വർഷമായി സിജുവിന്റെ താമസം. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ സിജു സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി അമ്മയോട് വഴക്കുണ്ടാക്കുന്നത് പതിവാക്കിയിരുന്നു.

    Also Read- ഇറച്ചിവെട്ടു യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ കേസിൽ റെയ്ഡ്: ലാപ്ടോപ്പ് പിടിച്ചെടുത്തു

    ജോലിയില്ലാത്ത ദിവസങ്ങളിൽ മദ്യപിക്കാനായി അമ്മയോട് പണം ആവശ്യപ്പെട്ടായിരുന്നു മർദനം. പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന്  ഇയാളെ ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ അവിടെ നിന്നും തിരിച്ചെത്തിയ സിജു വീണ്ടും മദ്യപാനം ആരംഭിക്കുകയും അമ്മയെ വീണ്ടും ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു.

    Also Read- ആറുവയസുകാരിയെ ഒന്നര വര്‍ഷത്തോളം പീഡിപ്പിച്ചു; പിതാവ് പിടിയില്‍; അമ്മാവനെ തിരയുന്നു

    കഴിഞ്ഞ ദിവസം മദ്യപിക്കാന്‍ പണം ആവശ്യപ്പെടുന്നതിനിടെ അമ്മയെ അടിച്ച് താഴെയിടുകയും തറയിലിട്ട് വലിച്ചിഴക്കുകയും  മാരകമായിചവിട്ടുകയും ചെയ്തു. മർദനത്തില്‍ സാരമായി പരിക്കേറ്റ അമ്മ ഓടി പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് പോലീസ് സിജുവിനെ അറസ്റ്റ് ചെയ്ത് വധശ്രമത്തിന് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
    Published by:Arun krishna
    First published: