വൈക്കം: വൈക്കം കായലോരത്ത് യുവാക്കളുടെ കൂട്ടത്തല്ല്(Clash). വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രണയിനിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ചേര്‍ത്തല പാണാവള്ളി സ്വദേശിയായ യുവാവും പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും തമ്മിലാണ് ഏറ്റുമുട്ടിയത്. വൈക്കം സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനിയുടെ പേരിലായിരുന്നു യുവാക്കളുടെ കൂട്ടത്തല്ല്.
പെണ്‍കുട്ടിയും ചേര്‍ത്തല സ്വദേശിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ നിന്ന് പെണ്‍കുട്ടി പിന്മാറിയതോടെ പ്രകോപിതനായ യുവാവ് വൈക്കം കായലോരത്തെത്തി പെണ്‍കുട്ടിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതോടെ വിഷയത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ഇടപെട്ടു.
തുടര്‍ന്നു കൂട്ടത്തല്ലില്‍ ക്രൂരമായ മര്‍ദനങ്ങള്‍ക്ക് പുറമേ ബിയര്‍ കുപ്പി കൊണ്ട് ആക്രമിക്കാനും ശ്രമമുണ്ടായി. നാട്ടുകാരില്‍ ചിലര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. അതേസമയം വൈക്കത്തെ കായലോര ബീച്ചില്‍ കാടുപിടിച്ച പ്രദേശം കേന്ദ്രീകരിച്ച് അനശാസ്യ പ്രവര്‍ത്തനങ്ങളും ലഹരി ഇടപാടുകളും വ്യാപകമായി നടക്കുന്നുണ്ട്.
എന്നാല്‍ ഇതില്‍ നടപടി എക്സൈസ് നടപടി സ്വീകരിക്കണമെന്നാണ് നഗരസഭയുടെ ആവശ്യം. സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത്തരം പ്രവണതകള്‍ തടയുന്നതിനുള്ള നടപടികള്‍ ഉണ്ടായിട്ടില്ല. കാടുകയറിയ പ്രദേശങ്ങള്‍ വൃത്തിയാക്കി കമ്പിവേലിയിടണമെന്നും പൊലീസ് പരിശോധന കര്‍ശനമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Chain Snatching| ബൈക്കിൽ സഞ്ചരിച്ച ഗർഭിണിയായ യുവതിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമം; പ്രതി പിടിയിൽ
തിരുവനന്തപുരം: പിതാവിനൊപ്പം ബൈക്കിൽ വീട്ടിലേക്കു പോകുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമം. വെള്ളിയാഴ്ച രാത്രി 9.30ന് വിളപ്പിൽശാല- കാട്ടാക്കട റോഡിൽ മലപ്പനംകോട് ഭാഗത്തുവച്ചാണു സംഭവം. ബൈക്കിൽ നിന്ന് വീണു യുവതിക്കും പിതാവിനും പരിക്കേറ്റു.
ഐഎസ്ആർഒ ഉദ്യോഗസ്ഥയായ വിളപ്പിൽശാല വടക്കേ ജംക്ഷൻ കാർത്തികയിൽ ജ്യോതിഷ, പിതാവ് ഗോപകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ജ്യോതിഷ നാലു മാസം ഗർഭിണിയാണ്. സ്കൂട്ടറിൽ എത്തിയ പൂവച്ചൽ ഉണ്ടപ്പാറ മാവിള ജെപി ഭവനിൽ ജയപ്രകാശ് ആണ് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. ബൈക്കിലെത്തി മാല പിടിച്ചുവലിച്ചെങ്കിലും മാലപൊട്ടാതെയായതോടെ ബൈക്കുകൾ ഇടിക്കുകയായിരുന്നു.
കവർച്ചാ ശ്രമം പരാജയപ്പെട്ട ശേഷം കടന്നു കളയാനുള്ള ശ്രമത്തിനിടെ സ്കൂട്ടറിൽ നിന്നു വീണ് ജയപ്രകാശിനും പരിക്കേറ്റു. ബഹളം കേട്ടെത്തിയ നാട്ടുകാരും മറ്റു യാത്രക്കാരും ഇയാളെ പൊലീസിനു കൈമാറി. ജ്യോതിഷയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്യമായ പരിക്കില്ലെന്നാണ് വിവരം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.