മാസ്ക് ധരിക്കാത്തതിനേത്തുടർന്ന് സംഘർഷം; അച്ഛനെ രക്ഷിക്കാൻ ശ്രമിച്ച പെൺകുട്ടി മരിച്ചു

പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: July 12, 2020, 8:35 PM IST
മാസ്ക് ധരിക്കാത്തതിനേത്തുടർന്ന് സംഘർഷം; അച്ഛനെ രക്ഷിക്കാൻ ശ്രമിച്ച പെൺകുട്ടി മരിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
ഗുണ്ടൂർ: മാസ്ക് ധരിക്കാത്തതിനെ ചൊല്ലിയുള്ള സംഘർഷത്തിൽ 19കാരിക്ക് ജീവൻ നഷ്ടമായി. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. ജൂലൈ മൂന്നിനാണ് സംഭവം ഉണ്ടായത്. എന്നാൽ ഇത് വെളിച്ചത്തു വന്നത് ഞായറാഴ്ചയാണ്.

കർണാടി ഫാത്തിമ എന്ന പെൺകുട്ടിയാണ് മരിച്ചത്. സംഘർഷത്തിൽ തലയ്ക്ക് പരിക്കേറ്റ് ഗുണ്ടൂർ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ശനിയാഴ്ചയാണ് മരിച്ചത്.

മാസ്ക് ധരിക്കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അച്ഛനായ കര്‍ണാടി യലമണ്ടാല മാസ്ക് ധരിക്കാതെ ചുറ്റിത്തിരിഞ്ഞത് ചില യുവാക്കൾ ചോദ്യം ചെയ്തിരുന്നു. ഇതിനെ ചൊല്ലി ഇവർ തമ്മിൽ വാക്കേറ്റവും ഉണ്ടായി.

കുറച്ചു ദിവസങ്ങൾക്കു ശേഷം ഈ യുവാക്കൾ മാസ്ക് ധരിക്കാത്തതത് യലമണ്ടാലയുടെ ബന്ധുക്കൾ കണ്ടിരുന്നു. ഇതിനെ ഇവർ ചോദ്യം ചെയ്തു. ഇതോടെയാണ് ജൂലൈ 3ന് സംഘർഷം ഉണ്ടായത്. സംഘർഷത്തിനിടെ യുവാക്കൾ യലമണ്ടാലയെ വടി ഉപയോഗിച്ച് ആക്രമിച്ചു.

TRENDING:Covid19| ഇന്ന് 435 പേർക്ക് കോവിഡ്; 206 പേർക്ക് സമ്പർക്കത്തിലൂടെ; 400 കടക്കുന്നത് മൂന്നാം ദിവസം
[NEWS]
Covid 19 | തീരദേശ തീവ്ര കണ്ടെയിൻമെൻറ് സോണുകളിൽ ജൂലായ് 23 ട്രിപ്പിൾ ലോക് ഡൗൺ
[NEWS]
'ചെറിയ മുറിയിൽ നിലത്തു കിടന്നുറങ്ങി; സംസാരം മുഴുവൻ നീണ്ട മുടിയെ കുറിച്ച്': ധോണിക്കൊപ്പമുള്ള ഓർമകളുമായി ഗംഭീർ
[PHOTO]


ഇതിനിടെ അച്ഛനെ രക്ഷിക്കാൻ പെൺകുട്ടി എത്തി. അപ്പോഴായിരുന്നു അവർക്ക് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ പെൺകുട്ടിയെ ഗുണ്ടൂർ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ പെൺകുട്ടി മരിക്കുകയായിരുന്നു.

പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം നെല്ലൂരിൽ മാസ്ക് ധരിക്കാതെ വന്നതിന് സഹപ്രവർത്തകരെ ഉപദേശിച്ച ഭിന്നശേഷിക്കാരിയെ മർദിച്ച സർക്കാർ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു.
Published by: Gowthamy GG
First published: July 12, 2020, 8:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading