• HOME
  • »
  • NEWS
  • »
  • crime
  • »
  • കുടുംബ പ്രശ്നം ഒത്തുതീർപ്പാക്കാനെത്തി; ഒടുവിൽ നാട്ടുകാരും പോലീസും തമ്മിൽ കൂട്ടയടി; ഈരാറ്റുപേട്ടയിൽ സംഭവിച്ചത്

കുടുംബ പ്രശ്നം ഒത്തുതീർപ്പാക്കാനെത്തി; ഒടുവിൽ നാട്ടുകാരും പോലീസും തമ്മിൽ കൂട്ടയടി; ഈരാറ്റുപേട്ടയിൽ സംഭവിച്ചത്

തെക്കേക്കര സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്നാണ് പോലീസുകാർ സ്ഥലത്തെത്തിയത്. ഇവരുടെ പരാതി ഒത്തുതീര്‍പ്പാക്കി പോലീസ് മടങ്ങിയ ശേഷം ചേന്നാട് കവലയില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.

News18

News18

  • Last Updated :
  • Share this:
    കോട്ടയം: കുടുംബ പ്രശ്നം ഒത്തുതീർപ്പാക്കാനെത്തിയ പോലീസും നാട്ടുകാരും തമ്മിൽ  സംഘര്‍ഷം. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കാനെത്തിയ പോലീസ് സംഘത്തിനു നേരെ ഈരാറ്റുപേട്ടയിലാണ് കൈയ്യേറ്റശ്രമമുണ്ടായത്. സംഘർഷത്തിൽ ഒരു പോലീസുകാരനും ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും പരിക്കേറ്റു.

    പോലീസ് ഉദ്യോഗസ്ഥനു നേരെ കൈയ്യേറ്റ ശ്രമം നടന്നതിനു പിന്നാലെ കൂടുതൽ പോലീസുകാരെത്തി ലാത്തി വീശിയതാണ് കൂട്ടയടിയിൽ കലാശിച്ചത്.  ചേന്നാട് കവലയിലെ ഓട്ടോറിക്ഷ ഡ്രൈവറായ സജീവനെ പാലാ ജനറല്‍ ആശുപത്രിയിലും പോലീസ് ഉദ്യോഗസ്ഥനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

    തെക്കേക്കര സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്നാണ് പോലീസുകാർ സ്ഥലത്തെത്തിയത്. ഇവരുടെ പരാതി ഒത്തുതീര്‍പ്പാക്കി പോലീസ് മടങ്ങിയ ശേഷം ചേന്നാട് കവലയില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന ഇത് സംഘര്‍ഷത്തിൽ കലാശിച്ചു. സംഭവമറിഞ്ഞെത്തിയ പോലീസ് ആളുകളെ പിരിച്ചുവിടാൻ ശ്രിച്ചെങ്കിലും നടന്നില്ല. ഇതിനിടെ പ്രശ്നക്കാരായ രണ്ടു പേരെ അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു.

    Also Read സ്വകാര്യവിവരങ്ങൾ പുറത്തുവിടാതിരിക്കാൻ ഹാക്കർമാർ ആവശ്യപ്പെട്ടത് 10 കോടി രൂപ; പരാതിയുമായി ഒരു കുടുംബം

    ബലം പ്രയോഗിച്ച് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. കൂടുതല്‍ പോലീസ് എത്തി ലാത്തി വീശി. ചിതറിയോടിയ ആളുകള്‍ കവലയിലെ സ്ഥാപനങ്ങളിലേക്ക് ഓടിക്കയറി. ഇതിനിടെ കടകൾ അടയ്ക്കാൻ പോലീസ് ആവശ്യപ്പെട്ടു. എന്നാൽ കൗണ്‍സിലര്‍ അനസ് പാറയില്‍ ഇടപെട്ട് ഇത് തടഞ്ഞു. കൂടുതൽ പോലീസുകാർ സ്ഥലത്തെത്തിയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവ് വന്നത്. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും പോലീസുകാരെ ആക്രമിച്ചതിനു  മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
    Published by:Aneesh Anirudhan
    First published: