• HOME
  • »
  • NEWS
  • »
  • crime
  • »
  • പത്താം ക്ലാസ് വിദ്യാർഥിനിയെ ബസ് ഡ്രൈവർ തട്ടിക്കൊണ്ടുപോയെന്ന് പരാതി

പത്താം ക്ലാസ് വിദ്യാർഥിനിയെ ബസ് ഡ്രൈവർ തട്ടിക്കൊണ്ടുപോയെന്ന് പരാതി

പത്തനംതിട്ട - ആങ്ങമൂഴി റൂട്ടിലോടുന്ന ബസിലെ ഡ്രൈവറായ റാന്നി സ്വദേശിയാണ് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതിയില്‍ പറയുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയതായി പരാതി. പത്തനംതിട്ട ആങ്ങാമൂഴിയിലാണ് സംഭവം. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

    പത്തനംതിട്ട - ആങ്ങമൂഴി റൂട്ടിലോടുന്ന ബസിലെ ഡ്രൈവറായ റാന്നി സ്വദേശിയാണ് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടി സ്ഥിരമായി സ്കൂളിലേക്ക് പോകുന്ന ബസിലെ ഡ്രൈവർക്കെതിരെയാണ് പരാതി. ഇന്ന് രാവിലെയും ഈ ബസിലാണ് പെണ്‍കുട്ടി സ്‌കൂളിലേക്ക് പോയത്. എന്നാൽ പെൺകുട്ടി സ്‌കൂളിലെത്തിയില്ലെന്ന് അധ്യാപകര്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് വീട്ടുകാർ ബസ് ഡ്രൈവർക്കെതിരെ പൊലീസിൽ പരാതി നൽകിയത്.

    സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബസ് ഡ്രൈവറും പെൺകുട്ടിയുമുള്ള സ്ഥലം കണ്ടെത്തിയതായാണ് സൂചന. നേരത്തെ പെണ്‍കുട്ടിയും ഡ്രൈവറും തമ്മില്‍ പരിചയമുണ്ടെന്നാണ് പ്രദേശവാസികൾ പൊലീസിന് നൽകിയ മൊഴി. ഇതേ ബസിലെ സ്ഥിരം യാത്രക്കാരിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

    അന്വേഷണത്തിന്‍റെ ഭാഗമായി ബസ് ഡ്രൈവറുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഇന്ന് ബസിൽ ഡ്രൈവറായി ജോലി ചെയ്തത് ഇയാളല്ലെന്ന് ബസ് ജീവനക്കാരും ഉടമയും പൊലീസിന് മൊഴി നൽകിയതായി സൂചനയുണ്ട്.

    പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വാടകവീട്ടില്‍ എത്തിച്ച് പീഡിപ്പിച്ചു; അമ്മയും കാമുകനും അറസ്റ്റിൽ

    പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാകവീട്ടിൽ‌ എത്തിച്ച് പീഡിപ്പിച്ച കേസിൽ അമ്മയും മകനും പിടിയിൽ. ഒളിവിലായിരുന്ന അമ്മയും കേസിലെ ഒന്നാം പ്രതിയും അമ്മയുടെ കാമുകനുമായ റാന്നി പെരുനാട് കൊല്ലംപറമ്പിൽ ഷിബു ദേവസ്യയുമാണ് പിടിയിലായത്. സംഭവത്തിൽ അമ്മയുടെ സഹോദരനടക്കം മൂന്നു പേരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.

    അരിയൂർ ഇടത്രമണ്‍ മഹേഷ് ഭവൻ മഹേഷ് മോഹനൻ, തടിയൂർ കടയൂർ വെട്ടിത്തറ ജിജോ ഈശോ ഏബ്രഹാം, പെൺകുട്ടിയുടെ അമ്മാവൻ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. അമ്മയുടെ സഹായത്തോടെ ഷിബു തിരുവല്ല കുറ്റൂരിലെ വാടകവീട്ടില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

    Also Read-വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെയും ഭർത്താവിനെയും അപമാനിച്ചു; യുവാവ് അറസ്റ്റിൽ

    ഒളിവിലായിരുന്ന ഇവരെ ആലപ്പുഴ പൂച്ചാക്കൽ പ്രദേശത്തുനിന്നാണ് പൊലീസ് പിടികൂടിയത്. ഇടയ്ക്കിടെ കുട്ടിയുടെ അമ്മ ഭർത്താവുമായി പിണങ്ങി വീട്ടില്‍ നിന്ന് മാറിനിൽക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്ന മഹേഷ് പെണ്‍കുട്ടിയുമായി സൊഹൃദത്തിലായി. പിന്നീട് ജിജോയെയും കൂട്ടി പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.

    ഇവർ വീട്ടിൽ നിന്നിറങ്ങിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ട കുട്ടിയുടെ പിതാവിന്റെ അമ്മ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൈൽഡ് ലൈൻ കൗൺസിലിങ്ങിനിടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

    Also Read-ഭർത്താവില്ലാത്ത സമയത്ത് വീട്ടിൽ കയറി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; സിഐക്ക് സസ്പെൻഷൻ, ഒളിവിൽ

    കുട്ടിയുടെ അമ്മാവൻ ഒൻപതു മാസത്തോളം പീഡിപ്പിച്ചതായും കുട്ടിയുടെ സഹോദരൻ ആറാം ക്ലാസു മുതല്‍ പത്താം ക്ലാസുവരെയുള്ള കാലയളവിൽ പീഡിപ്പിച്ചതായും പെൺകുട്ടി മൊഴി നല്‍കി.
    Published by:Anuraj GR
    First published: