യുവതികളുടെ ചിത്രം മോർഫ് ചെയ്ത് ടിക് ടോക്കിലിട്ടു: പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ

സംഭവവുമായി ബന്ധപ്പെട്ട് ടിക് ടോക് അധികൃതർക്ക് നോട്ടീസ് അയക്കുമെന്നാണ് അസംഗർ എസ് പി ത്രിവേണി സിംഗ് അറിയിച്ചിരിക്കുന്നത്.

News18 Malayalam | news18
Updated: November 13, 2019, 1:44 PM IST
യുവതികളുടെ ചിത്രം മോർഫ് ചെയ്ത് ടിക് ടോക്കിലിട്ടു: പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ
tiktok
  • News18
  • Last Updated: November 13, 2019, 1:44 PM IST
  • Share this:
ലക്നൗ: സഹോദരിമാരായ യുവതികളുടെ ചിത്രങ്ങൾ മോര്‍ഫ് ചെയ്ത് ടിക് ടോക്കിലിട്ട പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ. ഉത്തർപ്രദേശ് അസംഗർ സ്വദേശി പങ്കജ് സഹ്നി എന്ന പതിനെട്ടുകാരനാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ഓൺലൈൻ വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിൽ തങ്ങളുടെ വീഡിയോ കണ്ടാണ് സഹോദരിമാർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

അറസ്റ്റിന് പിന്നാലെ കുറ്റം സമ്മതിച്ച പങ്കജ്. ഒരു വിവാഹ വീട്ടിൽ വച്ചാണ് സഹോദരിമാരായ യുവതികളെ കണ്ടതെന്നും അവിടെ വച്ച് അവരുടെ കുറച്ച് ചിത്രങ്ങൾ എടുത്തതായും മൊഴി നൽകി. പിന്നീട് ഈ ചിത്രങ്ങള്‍ മോർഫ് ചെയ്ത് വ്യാജ അക്കൗണ്ട് വഴി ടിക് ടോക്കിലും ഫേസ് ബുക്കിലും അപ്ലോഡ് ചെയ്യുകയായിരുന്നുവെന്നും സമ്മതിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സ്വകാര്യതയും സുരക്ഷയും എത്രത്തോളം ലംഘിക്കപ്പെടുന്നുവെന്നാണ് സാഹ്‌നിയുടെ അറസ്റ്റ് വെളിപ്പെടുത്തുന്നത്.

Also Read-കൂടത്തായി: ജോളി അന്നമ്മയെ കൊന്നത് എങ്ങനെ?

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ടിക് ടോക് അധികൃതർക്ക് നോട്ടീസ് അയക്കുമെന്നാണ് അസംഗർ എസ് പി ത്രിവേണി സിംഗ് അറിയിച്ചിരിക്കുന്നത്. ' ടിക് ടോക് ദുരുപയോഗമാണിവിടെ നടന്നിരിക്കുന്നത്. ആപ്പിലെ ക്രിമിനൽ പ്രവർത്തനങ്ങൾ എങ്ങനെയാണ് അവർ പരിശോധിക്കാൻ പോകുന്നത്, അശ്ലീലവും ആക്ഷേപകരവുമായ ഉള്ളടക്കമുള്ള വീഡിയോകൾ ആപ്പിൽ ഉണ്ടാകുന്നില്ലെന്ന് എങ്ങനെ ഉറപ്പു വരുത്തും തുടങ്ങിയത് സംബന്ധിച്ച വിശദാംശങ്ങൾ തേടും എന്നാണ് എസ് പി വ്യക്തമാക്കിയിരിക്കുന്നത്.

 
First published: November 13, 2019, 12:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading