സഹപാഠികളെ ബലാത്സംഗം ചെയ്യാൻ പദ്ധതിയുമായി 'ബോയ്സ് ലോക്കർ റൂം' ചാറ്റ്റൂം; പന്ത്രണ്ടാം ക്ലാസുകാരൻ അറസ്റ്റിൽ

ചർച്ചകളിൽ പങ്കെടുത്ത ചില ആൺകുട്ടികൾക്ക് പ്രായം 13 വയസിനും താഴെയാണെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു സത്യം.

News18 Malayalam | news18
Updated: May 6, 2020, 5:36 PM IST
സഹപാഠികളെ ബലാത്സംഗം ചെയ്യാൻ പദ്ധതിയുമായി  'ബോയ്സ് ലോക്കർ റൂം' ചാറ്റ്റൂം; പന്ത്രണ്ടാം ക്ലാസുകാരൻ അറസ്റ്റിൽ
News18
  • News18
  • Last Updated: May 6, 2020, 5:36 PM IST
  • Share this:
ന്യൂഡൽഹി: സഹപാഠികളായ പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ പദ്ധതി തയ്യാറാക്കിയ ഇൻസ്റ്റഗ്രാമിലെ ചാറ്റ്റൂം ആയ ബോയ്സ് ലോക്ക് റൂം ഗ്രൂപ്പിന്റെ അഡ്മിനെ പൊലീസ് അറസ്റ്റ് ചെയ്തു. പന്ത്രണ്ടാം ക്ലാസുകാരനായ പതിനെട്ടുകാരനാണ് ബോയ്സ് ലോക്ക് റൂം എന്ന് ഇൻസ്റ്റഗ്രാം ഗ്രൂപ്പ് തുടങ്ങിയത്. അശ്ലീല സന്ദേശങ്ങളും മോർഫ് ചെയ്ത ഫോട്ടോകളും ഈ ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നു. നോയിഡ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അറസ്റ്റിലായ അഡ്മിൻ.

ഡൽഹിയിലെ പ്രമുഖമായ സ്കൂളുകളിലെ പതിനഞ്ചിലധികം വിദ്യാർത്ഥികളെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയും ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഗ്രൂപ്പിലെ 27 അംഗങ്ങളെ ഇതിനകം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ തന്നെ പ്രായപൂർത്തിയാകാത്തവരാണ് മിക്കവരും. കൂടാതെ, 18 വയസ് തികഞ്ഞവരും കഴിഞ്ഞവരും ഗ്രൂപ്പിൽ അംഗങ്ങളാണ്.

You may also like:ദോഹയില്‍ നിന്നുള്ള ഒരു വിമാനം ശനിയാഴ്ചത്തേക്ക് മാറ്റി [NEWS]ലോകത്തെ ആദ്യ കോവിഡ് വാക്സിൻ കണ്ടെത്തി; അവകാശവാദവുമായി ഇറ്റലി [NEWS]നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം [NEWS]

അതേസമയം, ഗ്രൂപ്പിനെക്കുറിച്ച് തങ്ങൾക്ക് കാര്യമായി ഒന്നും അറിയില്ലെന്നും മറ്റ് ചില വിദ്യാർത്ഥികളാണ് തങ്ങളെ ഇതിലേക്ക് ചേർത്തതെന്നുമാണ് ഗ്രൂപ്പിലെ അംഗങ്ങളായ ഭൂരിഭാഗം കുട്ടികളും പറയുന്നതെന്നാണ് റിപ്പോർട്ട്. ചാറ്റ് റൂമിൽ ടാർഗറ്റ് ചെയ്യപ്പെട്ട പെൺകുട്ടി ചാറ്റിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് പുറംലോകം ഇക്കാര്യം അറിഞ്ഞത്. പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്യുന്നതിനെക്കുറിച്ച് 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾ ചർച്ച ചെയ്യുന്നതിന്റെ സ്ക്രീൻഷോട്ടുകൾ ട്വിറ്ററിൽ വൈറലായി.

ചർച്ചകളിൽ പങ്കെടുത്ത ചില ആൺകുട്ടികൾക്ക് പ്രായം 13 വയസിനും താഴെയാണെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു സത്യം. കുട്ടികളുടെ ഇടയിൽ ഇന്റർനെറ്റ് ഉപയോഗത്തിന് നിയന്ത്രണം വേണമെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.
First published: May 6, 2020, 5:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading