നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പ്രണയത്തിന്റെ പേരിൽ വീണ്ടും കൊല; എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു

  പ്രണയത്തിന്റെ പേരിൽ വീണ്ടും കൊല; എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു

  വീട്ടിൽ നിന്നും കബഡി ക്ലാസിന് പോയ പെൺകുട്ടിയെ യുവാവ് വഴിയിൽ തടഞ്ഞു നിർത്തി നിരവധി തവണ കുത്തുകയായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   പൂനെ: പ്രണയത്തിന്റെ പേരിൽ വീണ്ടും കൊലപാതകം. പൂനെയിൽ നിന്നാണ് പുതിയ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ഇരുപത്തിരണ്ടുകാരനായ യുവാവ് കുത്തിക്കൊലപ്പെടുത്തിയത്.

   പൂനെയിലെ ബിബ്വേവാദി ഏരിയയിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ക്ഷിതിജ (14) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് വീട്ടിൽ നിന്നും കബഡി ക്ലാസിന് പോയ പെൺകുട്ടിയെ യുവാവ് വഴിയിൽ തടഞ്ഞു നിർത്തി നിരവധി തവണ കുത്തുകയായിരുന്നു.

   പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ ബന്ധുവാണ് ആക്രമിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,

   "ചൊവ്വാഴ്ച്ച വൈകിട്ട് കബഡി ക്ലാസിന് പുറപ്പെട്ട പെൺകുട്ടിയെ 5.45 ഓടെ ബൈക്കിലെത്തിയ ഋഷികേഷ് എന്ന ശുഭം ഭഗവത്(22) ബൈക്കിൽ എത്തി തടഞ്ഞു നിർത്തി. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയെ ശുഭം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു".

   കൊലപാതക സമയത്ത് ക്ഷിതിജയ്ക്കൊപ്പം കൂട്ടുകാരിയുമുണ്ടായിരുന്നു. ഈ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ പ്രതി സ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു.
   Also Read-വെളളവസ്ത്രം ധരിച്ച് മാർക്കറ്റിലെത്തിയ മാന്യൻ Google Pay ഉണ്ടോയെന്ന് ചോദിച്ച് ഇറച്ചിയും മീനും വാങ്ങി; പണം നൽകാതെ മുങ്ങി

   പെൺകുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതി. ഇയാളുടെ പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവ സ്ഥലത്തു നിന്നും തോക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

   കൊലപാതകത്തിന് ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

   Uthra Murder Case Verdict| പാമ്പിനേക്കാൾ വിഷമുള്ള കൊലയാളിക്ക് എന്തു ശിക്ഷ? ഉത്രവധക്കേസിൽ സൂരജിന്റെ വിധി ഇന്ന്

   ‌അഞ്ചൽ സ്വദേശിനിയായ ഭാര്യ ഉത്രയെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസിൽ സൂരജിനുള്ള ശിക്ഷാവിധി കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പ്രസ്താവിക്കും. സൂരജ് കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. കേരളത്തെ ആകെ കരയിപ്പിച്ച അഞ്ചല്‍ ഉത്ര വധക്കേസില്‍ ഇനി സൂരജിന് എന്ത് ശിക്ഷയാകും വിധിക്കുക എന്നാണ് അറിയേണ്ടത്. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനാണെന്നാണ് കൊല്ലം ആറാം അഡീഷണൽ ജില്ലാ സെഷൻസ് മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചത്.

   അപൂർവങ്ങളിൽ അപൂർവമായി പരിഗണിക്കാൻ വേണ്ട സാഹചര്യ തെളിവുകൾ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ ഏറ്റവുമൊടുവിലും കോടതിയിൽ വാദിച്ചത്. അടൂരിലെ സൂരജിന്റെ വീട്ടിൽ വച്ച് ആദ്യത്തെ തവണ അണലിയുടെ കടിയേറ്റ ഉത്ര ആശുപത്രിയിലായി വേദന കൊണ്ട് പുളയുമ്പോൾ മറ്റൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ ക്രൂരനാണ് സൂരജെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ മോഹൻരാജ് കോടതിയിൽ പറഞ്ഞു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.
   Published by:Naseeba TC
   First published:
   )}