• HOME
  • »
  • NEWS
  • »
  • crime
  • »
  • ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഒമ്പതാം ക്ലാസുകാരിയുടെ കഴുത്തില്‍ യുവാവ് വെടിവെച്ചു; വീഡിയോ

ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഒമ്പതാം ക്ലാസുകാരിയുടെ കഴുത്തില്‍ യുവാവ് വെടിവെച്ചു; വീഡിയോ

ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിയിൽ കാത്തു നിന്ന യുവാവ് പിന്നാലെയെത്തി വെടിവെക്കുകയായിരുന്നു

  • Share this:
    പട്ന: ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒമ്പതാം ക്ലാസുകാരിയ്ക്ക് നേരെ പിന്നിൽ നിന്ന് വെടിയുതിർത്ത് അ‍ജ്ഞാതൻ. ബിഹാറിലെ പട്നയിലാണ് സംഭവം. പിന്നാലെയെത്തിയ യുവാവ് പെൺകുട്ടിയുടെ കഴുത്തിന് വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    വെടിയുതിർത്ത ശേഷം യുവാവ് ഓടിരക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ട്യൂഷൻ കഴിഞ്ഞ് രാവിലെ എട്ടുമണിയോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിയിൽ കാത്തു നിന്ന യുവാവ് പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു.

    Also Read-ബോളിവുഡ് ഗായകൻ രാഹുൽ ജെയിനിനെതിരെ ബലാത്സംഗക്കേസ്



    കയ്യിൽ കരുതിയിരുന്ന കവറിൽ നിന്ന് തോക്കെടുത്ത് തൊട്ടടുത്ത് നിന്ന് വെടിയുതിർക്കുന്നത് ദൃശ്യങ്ങളിൽ കാണാവുന്നതാണ്. വെടിയേറ്റയുടനെ പെണ്‍കുട്ടി നിലത്തേക്ക് വീഴുകയും അക്രമിയായി യുവാവ് ഓടിരക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. എന്നാൽ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

    Also Read-കുടുംബശ്രീ സ്ത്രീകൾ തമ്മിലുള്ള തർക്കം പുരുഷന്മാര്‍ ഏറ്റെടുത്തു; സംഘര്‍ഷത്തിൽ 10 പേർക്ക് പരിക്ക്

    സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
    Published by:Jayesh Krishnan
    First published: