• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സ്കൂളിലെ ഉച്ചഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച ഏഴാം ക്ലാസുകാരി പിടിയിൽ


Updated: July 18, 2018, 11:00 PM IST
സ്കൂളിലെ ഉച്ചഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച ഏഴാം ക്ലാസുകാരി പിടിയിൽ

Updated: July 18, 2018, 11:00 PM IST
ഗോരഖ്പുർ: സ്കൂളിലെ ഉച്ചഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച കേസിൽ ഏഴാം ക്ലാസുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ദിയോരിയ ജില്ലയിലാണ് സംഭവം. സഹോദരന്‍റെ കൊലപാതകത്തിന് പകരം വീട്ടാനാണ് ഇത് ചെയ്തതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. ബൌതിയ ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കുട്ടികൾക്ക് വിളമ്പുന്നതിന് മുമ്പ് തന്നെ വിഷം ചേർത്ത വിവരം തിരിച്ചറിഞ്ഞത് വൻ ദുരന്തം ഒഴിവാക്കി. സംഭവത്തെതുടർന്ന് സ്കൂളിന് ചുറ്റും തടിച്ചുകൂടിയവർ പെൺകുട്ടിയുടെ അമ്മയെ മർദ്ദിച്ചു. മൂന്നാം ക്ലാസിൽ പഠിച്ചിരുന്ന പെൺകുട്ടിയുടെ ഇളയസഹോദരൻ ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് സ്കൂളിൽവെച്ച് കൊലചെയ്യപ്പെട്ടിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതേ സ്കൂളിൽ പഠിച്ച അഞ്ചാം ക്ലാസുകാരൻ അറസ്റ്റിലായിരുന്നു. ഈ വിദ്യാർഥി ഇപ്പോൾ ജുവനൈൽ ഹോമിൽ കഴിയുകയാണ്. എന്നാൽ തന്‍റെ സഹോദരനെ കൊലപ്പെടുത്തിയതിൽ മറ്റ് ചില കുട്ടികൾക്കും പങ്കുണ്ടെന്ന് വിശ്വസിച്ച പെൺകുട്ടി എല്ലാവരെയും കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചഭക്ഷണത്തിൽ വിഷം ചേർത്തത്.
First published: July 18, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍