നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Marriage | സ്ഥിരമായി ഒരേ കാരണത്താൽ കല്യാണം മുടങ്ങുന്നു; സഹപാഠിയായ യുവാവ് അറസ്റ്റിൽ

  Marriage | സ്ഥിരമായി ഒരേ കാരണത്താൽ കല്യാണം മുടങ്ങുന്നു; സഹപാഠിയായ യുവാവ് അറസ്റ്റിൽ

  യുവതിക്ക് വരുന്ന വിവാഹാലോചനകൾ സ്ഥിരമായി ഒരേ കാരണത്താൽ മുടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്

  arun-arrest

  arun-arrest

  • Share this:
   കൊല്ലം: സഹപാഠിയുടെ വിവാഹാലോചനകള്‍ (Marriage) സ്ഥിരമായി ഒരേ കാരണം പറഞ്ഞ് മുടക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. കൊട്ടാരക്കര ഓടനാവട്ടം വാപ്പാല പുരമ്പില്‍ സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്. പൂയപ്പള്ളി പൊലീസാണ് (Kerala Police) ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിക്ക് വരുന്ന വിവാഹാലോചനകൾ സ്ഥിരമായി ഒരേ കാരണത്താൽ മുടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മാതാപിതാക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകിയത്.

   പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ വിവാഹം മുടക്കുന്നത് സഹപാഠിയായിരുന്ന അരുൺ ആണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെ വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

   അരുണിനൊപ്പം പഠിച്ചിരുന്ന യുവതിയുടെ രണ്ട് വിവാഹാലോചനകള്‍ തുടരെത്തുടരെ മുടങ്ങിയതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. യുവതിയെ പെണ്ണ് കാണാനെത്തിയവർ, അപ്രതീക്ഷിതമായി വിവാഹാലോചനയിൽനിന്ന് പിൻമാറുകയായിരുന്നു. വിവാഹ ആലോചനയുമായി വന്നവരുടെ വീട്ടിൽ അന്വേഷിച്ചപ്പോഴാണ് യുവതിയുടെ കാമുകൻ എന്ന് പരിചയപ്പെടുത്തിയ ഒരാൾ എത്തി, യുവതിയുമൊത്തുള്ള ഫോട്ടോകൾ കൈവശമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്ത വിവരം അറിഞ്ഞത്.

   യുവതിയെ പെണ്ണ് കാണാൻ എത്തുന്നവരുടെ വീട് കണ്ടെത്തി, അവിടെ നേരിട്ട് എത്തിയാണ് അരുൺ വിവാഹാലോചന മുടക്കിയിരുന്നത്. യുവതിയുമായി ഏറെ നാളായി പ്രണയത്തിലാണെന്നും ഫോട്ടോകള്‍ കൈവശമുണ്ടെന്നും അവകാശപ്പെട്ടാണ് ഇയാൾ വിവാഹം മുടക്കിയിരുന്നത്. എന്നാൽ അരുണുമായി യുവതിക്ക് യാതൊരുവിധത്തിലുള്ള ബന്ധവുമില്ലെന്ന് വീട്ടുകാർ പറയുന്നു. ഒന്നിച്ച്‌ പഠിച്ചതുകൊണ്ട് മാത്രം അരുണുമായി പരിചയമുണ്ടെന്നും പ്രണയത്തിലല്ലെന്നും യുവതി പറഞ്ഞു. ഏതായാലും കല്യാണം മുടങ്ങുന്നതിന് കാരണക്കാരനായ ആൾ കുടുങ്ങിയതിന്‍റെ ആശ്വാസത്തിലാണ് യുവതിയുടെ വീട്ടുകാർ.

   മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കൾ പിടിയിൽ; ഇരുവരും റിമാൻഡിൽ

   കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് നാടുവിട്ട യുവാവും വീട്ടമ്മയും അറസ്റ്റിൽ. കൊല്ലം ജില്ലയിലെ പൂയപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെറിയവെളിനെല്ലൂരിലാണ് സംഭവം. ചെറിയ വെളിനല്ലൂര്‍ മേലേ കൊച്ചു പുത്തന്‍വീട്ടില്‍ ജിതിന്‍ (33), അയല്‍വാസിയും വീട്ടമ്മയുമായ സുധീന (36) എന്നിവരാണ് അറസ്റ്റിലായത്. വിവാഹിതനും ഒരു ആണ്‍കുട്ടിയുടെ അച്ഛനുമാണ് ജിതിന്‍. പതിമൂന്നും ഒമ്ബതും വയസുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് സുധീന. അടുത്തടുത്ത വീടുകളിൽ താമസിച്ചിരുന്ന ഇരുവരും തമ്മിൽ ഏറെ കാലമായി അടുപ്പത്തിലായിരുന്നു. ഇതേചൊല്ലി ഇരുവരുടെയും വീടുകളിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അതിനിടെ ഇരുവരും ഒരുമിച്ച് നാടുവിട്ടത്.

   Also Read- Actress Priyanka | നടി കാവേരിയുടെ പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ നടി പ്രിയങ്കയെ വെറുതെവിട്ടു

   ഇതേത്തുടർന്ന് സുധീനയുടെ ഭർത്താവ് പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിനിടെ സുധീനയെയും ജിതിനെയും കൊല്ലം റെയിൽവേസ്റ്റേഷനിൽനിന്ന് ശനിയാഴ്ച പിടികൂടുകയായിരുന്നു. ഇരുവർക്കുമെതിരെ ബാലനീതി വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും, 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
   Published by:Anuraj GR
   First published:
   )}