'യൂട്യൂബിൽ പാടിക്കാം' തന്ത്രത്തിൽ പീഡിപ്പിച്ച ഖത്തീബ് പോക്‌സോ കേസിൽ അറസ്റ്റിൽ

Sexual Abuse | പ്രായപൂർത്തിയാകാത്ത ഏതാനും വിദ്യാർത്ഥികളെയാണ് ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്

News18 Malayalam | news18-malayalam
Updated: March 28, 2020, 6:56 PM IST
'യൂട്യൂബിൽ പാടിക്കാം' തന്ത്രത്തിൽ പീഡിപ്പിച്ച ഖത്തീബ് പോക്‌സോ കേസിൽ  അറസ്റ്റിൽ
kannur khathib arrest
  • Share this:
കണ്ണൂർ: കൊച്ചു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പുരോഹിതൻ അറസ്റ്റിൽ. കണ്ണൂർ പുതിയങ്ങാടി സ്വദേശിയും മയ്യിൽ ബദർ ജമാ മസ്ജിദിലെ ഖത്തീബുമായിരുന്ന മുഹമ്മദ് ഫൈസി ഇർഫാനി (32) യാണ് പോലീസ് പിടിയിലായത്.

പ്രായപൂർത്തിയാകാത്ത ഏതാനും വിദ്യാർത്ഥികളെയാണ് ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. യൂട്യൂബിൽ പാട്ട് പാടിക്കാം എന്ന വാഗ്ദാനം നൽകിയാണ് കുട്ടികളെ ഇരയാക്കിയത്.

ആറളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുധീർ കല്ലനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് എതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.
First published: March 27, 2020, 8:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading