• HOME
 • »
 • NEWS
 • »
 • crime
 • »
 • Pocso Case| പതിമൂന്നുകാരനെ പീഡിപ്പിച്ച സൈക്കോളജിസ്റ്റിന് ആറുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

Pocso Case| പതിമൂന്നുകാരനെ പീഡിപ്പിച്ച സൈക്കോളജിസ്റ്റിന് ആറുവർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം.

 • Share this:
  തിരുവനന്തപുരം: പതിമൂന്ന് വയസുള്ള ബാലനെ പീഡിപ്പിച്ച കേസിൽ (Pocso Case) പ്രതിയായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഗിരീഷിന് (58) ആറ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. നേരത്തെ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.

  2017 ആഗസ്റ്റ് 14 ന് വൈകിട്ട് ഏഴരയോടെ പ്രതിയുടെ മണക്കാടുള്ള വീട്ടിലെ തണൽ എന്ന സ്വകാര്യ ക്ലിനിക്കിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം നടക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഗിരീഷ് ജോലി ചെയ്തിരുന്നത്.

  ചികിത്സയ്‌ക്ക് പ്രവേശിപ്പിക്കുമ്പോഴെല്ലാം ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നു. കുട്ടിയോട് സംസാരിക്കുന്നതിനിടെ കുട്ടിയെ പല തവണ ഉമ്മ വെയ്ക്കുകയും സ്വകാര്യ ഭാഗത്ത് സ്പർശിക്കുകയും ചെയ്തു. ഇത് ആരോടും പറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. മകൻ ഭയന്നിരിക്കുന്നത് കണ്ട് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്.

  മാതാപിതാക്കൾ വിവരം ചൈൽഡ്‌ലൈനിൽ അറിയിക്കുകയായിരുന്നു. ഫോർട്ട് പൊലീസ് സംഭവത്തിൽ കേസെടുത്തു. ഇതിന് പുറമെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ് ഇയാള്‍. ഈ സംഭവത്തിൽ കേസ് വിചാരണ ഘട്ടത്തിലാണ്. നേരത്തെ ചികിത്സയ്ക്ക് എത്തിയ വിവാഹിതയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലും ഇയാൾ പ്രതിയായിരുന്നു. സംഭവം ഒത്തുതീർപ്പാക്കിയതാണ് അന്ന് ശിക്ഷിക്കപ്പെടാതിരിക്കാൻ കാരണം.

  സംവിധായകൻ ബാലചന്ദ്രകുമാർ ബലാത്സംഗം ചെയ്തുവെന്ന് യുവതി; വിളിച്ചു വരുത്തിയത് ജോലി വാഗ്ദാനം ചെയ്ത്

  നടന്‍ ദിലീപിനെതിരെ (Dileep) ആരോപണമുന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാര്‍ (Balachandrakumar) തന്നെ ബലാത്സംഗം (Rape) ചെയ്തിരുന്നുവെന്ന ആരോപണവുമായി യുവതി രംഗത്ത്. കണ്ണൂര്‍ സ്വദേശിനിയായ (Kannur Native) യുവതി ഇക്കാര്യം ചൂണ്ടി കാണിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ജോലി വാഗ്ദാനം ചെയ്ത് തന്നെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും ആ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് യുവതി പരാതിയിൽ പറയുന്നത്.

  സിനിമാ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് പത്ത് വർഷം മുൻപ് പീഡിപ്പിച്ചുവെന്നാണ് പരാതി. ജോലി വാഗ്ദാനം നല്‍കി എറണാകുളത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്തെന്നാണ് യുവതിയുടെ ആരോപണം. ബാലചന്ദ്രകുമാറിന് എതിരെ യുവതി ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാളെ കാണുന്നത് ദിലീപിന് എതിരെ ആരോപണവുമായി എത്തിയപ്പോഴാണ്. ഇയാളുടെ കൈയില്‍ പെന്‍ക്യാമറ അടക്കമുള്ള സാധനങ്ങള്‍ എപ്പോഴും ഉണ്ടാകാറുണ്ടെന്നും യുവതി ആരോപിക്കുന്നുണ്ട്.

  സംഭവം നടന്ന് ഇത്രയും വർഷം താന്‍ നിയമനടപടിക്ക് പോകാതിരുന്നത് തന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന ഭയം കൊണ്ടാണെന്നും യുവതി പറയുന്നു. ബാലചന്ദ്രകുമാറിന് പിന്നില്‍ ഗുണ്ട സംഘങ്ങളുണ്ട്. ബലാത്സംഗത്തിന് ശേഷം പിന്നീട് ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളിലാണ് ബാലചന്ദ്രകുമാറിനെ തിരിച്ചറിഞ്ഞതെന്നും, ഓരോ ചാനല്‍ ചര്‍ച്ചകളും കഴിയുമ്പോഴും താന്‍ ബാലചന്ദ്രകുമാറിന് മെസേജ് അയക്കുമായിരുന്നെന്നും യുവതി പറയുന്നു.

  ആ സംഭവത്തിന് ശേഷം പിന്നീട് തന്നെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ലെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. കൊച്ചിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാറിനെ പരിചയപ്പെട്ടത്. അപ്പോള്‍ ബാലചന്ദ്രകുമാര്‍ തന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെടുകയായിരുന്നെന്നും സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിക്കുകയായിരുന്നെന്നും അവര്‍ പറയുന്നു. തൻ്റെ സിനിമയിൽ അഭിനയിക്കുവാനുള്ള ആഗ്രഹം മുതലാക്കിയ ശേഷം ഹോട്ടലിലും, മറ്റ് സ്ഥലങ്ങളിലുമായി ബാലചന്ദ്രകുമാര്‍ മൃഗീയമായി പീഡിപ്പിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
  Published by:Rajesh V
  First published: