• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

ബസില്‍ ഗര്‍ഭിണിക്ക് സീറ്റ് ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടയാള്‍ക്ക് മര്‍ദ്ദനം

news18
Updated: April 2, 2018, 9:47 PM IST
ബസില്‍ ഗര്‍ഭിണിക്ക് സീറ്റ് ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടയാള്‍ക്ക് മര്‍ദ്ദനം
news18
Updated: April 2, 2018, 9:47 PM IST
കണ്ണൂര്‍: ബസില്‍ ഗര്‍ഭിണിയായ യുവതിക്ക് സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടയാളെ മറ്റു യാത്രക്കാര്‍ തല്ലിച്ചതച്ചു. കടലായി കാഞ്ഞിരയിലെ പണ്ഡ്യാല വളപ്പിൽ പി.വി.രാജനാണ്(50) ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. ബസില്‍നിന്ന് ഇറങ്ങവെ പിന്നില്‍നിന്ന് ചവിട്ടുകയും, ഭാര്യയുടെ മുന്നിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. റോഡില്‍ തലയിടിച്ചുവീണ രാജനെ പരിയാരം മെഡിക്കല്‍കോളേജിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിയാരത്തുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസ് സ്റ്റേഡിയം കോര്‍ണറിലെത്തിയപ്പോഴാണ് സംഭവം. ഭാര്യയ്ക്കൊപ്പം ബസില്‍ നിന്നു യാത്ര ചെയ്യുകയായിരുന്നു രാജന്‍. കണ്ണൂര്‍ താലൂക്ക് ഓഫീസിന് സമീപമുള്ള സ്റ്റോപ്പില്‍നിന്ന് ബസില്‍ കയറിയ ഗര്‍ഭിണിയായ യുവതിക്ക് സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ ഇരുന്നു യാത്ര ചെയ്യുന്നവരോട് രാജന്‍ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി മറ്റു യാത്രക്കാരനും രാജനും തമ്മില്‍ വാക്കുതര്‍ക്കമായി. ബസ് സ്റ്റേഡിയം കോര്‍ണറില്‍ എത്തിയപ്പോഴാണ് കൈയ്യാങ്കളി ഉണ്ടായത്. ചില യാത്രക്കാര്‍ രാജനെ മര്‍ദ്ദിക്കുകയും വാതില്‍പ്പടിയില്‍നിന്ന് പുറത്തേക്ക് ചവിട്ടിയിടുകയുമായിരുന്നു.

തലയിടിച്ച് റോഡില്‍ വീണ രാജനെ ഉടന്‍ പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിലായതിനാല്‍ രാജന്‍റെ മൊഴി രേഖപ്പെടുത്താനായിട്ടില്ല.
First published: February 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍