HOME » NEWS » Crime » COIMBATORE ACCIDENT TIRES WERE NOT BROKEN

ടയർ പൊട്ടിയതല്ല, ഡ്രൈവർ ഉറങ്ങിപ്പോയി; ലോറി ബസിലേക്ക് ഇടിച്ചു കയറിയത് 250 മീറ്ററോളം ഡിവൈഡറിൽ ഉരഞ്ഞ് ഓടിയ ശേഷം

ടയർ പൊട്ടിയതാണെന്ന ഡ്രൈവറുടെ വാദം മോട്ടോർവാഹന വകുപ്പും തളളിക്കളഞ്ഞിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: February 21, 2020, 8:29 AM IST
ടയർ പൊട്ടിയതല്ല, ഡ്രൈവർ ഉറങ്ങിപ്പോയി; ലോറി ബസിലേക്ക് ഇടിച്ചു കയറിയത് 250 മീറ്ററോളം ഡിവൈഡറിൽ ഉരഞ്ഞ് ഓടിയ ശേഷം
News18
  • Share this:







കോയമ്പത്തൂർ: അവിനാശിയില്‍ പത്തൊന്‍പതു പേരുടെ ജീവനെടുത്ത അപകടത്തിന് കാരണം ലോറിയുടെ ടയർ പൊട്ടിയതല്ലെന്ന് വ്യക്തമാകുന്നു. ലോറിയുടെ ടയർ പൊട്ടി നിയന്ത്രണം വിട്ടതാണെന്നായിരുന്നു ആദ്യനിഗമനം. ഇത്തരമൊരു മൊഴിയാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഡ്രൈവർ എ.ഹേമരാജും നൽകിയിരുന്നത്. എന്നാൽ വിശദപരിശോധനയിൽ ടയർ പൊട്ടിയിട്ടില്ലെന്ന് കണ്ടെത്തി.

കോയമ്പത്തൂർ സേലം ഹൈവേയിലെ ആറുവരി പാതയുടെ വലതുവശംചേർന്ന് വന്ന ലോറി ഡിവൈഡറിൽ ഉരഞ്ഞ് 250 മീറ്ററോളം ഓടിയശേഷം ഡിവൈഡർ മറികടന്ന് മറുഭാഗത്തെത്തി ബസിൽ ഇടിച്ചു കയറിയത്. ടയർ പൊട്ടിയതാണെന്ന ഹേമരാജിന്റെ വാദം മോട്ടോർവാഹന വകുപ്പും തളളിക്കളഞ്ഞിട്ടുണ്ട്. ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രഥമിക നിഗമനം. ഡ്രൈവർ ഇപ്പോൾ ഈറോഡ് പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മനപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.

ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഈറോഡ് പൊലീസ് കേസെടുത്തു. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഡ്രൈവർ എ.ഹേമരാജ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Also Read  ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും; നരഹത്യയ്ക്ക് കേസെടുത്തു

മനപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. അപകടത്തിന് കാരണം കണ്ടെയ്നർ ലോറിയുടെ ടയർപൊട്ടി നിയന്ത്രണം വിട്ടതാണെന്നായിരുന്നു ആദ്യനിഗമനം. എന്നാൽ വിശദപരിശോധനയിൽ ടയർ പൊട്ടിയിട്ടില്ലെന്ന് കണ്ടെത്തി. കോയമ്പത്തൂർ സേലം ഹൈവേയിലെ ആറുവരി പാതയുടെ വലതുവശംചേർന്ന് വന്ന ലോറി ഡിവൈഡറിൽ ഉരഞ്ഞ് 250 മീറ്ററോളം ഓടിയശേഷം ഡിവൈഡർ മറികടന്ന് മറുഭാഗത്തെത്തി ബസിലിടിച്ചത്. ടയർ പൊട്ടിയതാണെന്ന ഹേമരാജിന്റെ വാദം മോട്ടോർവാഹന വകുപ്പും തളളിക്കളഞ്ഞിട്ടുണ്ട്. ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം.

സംഭവത്തിൽ തമിഴ്നാട് പൊലീസിന്റെ അന്വേഷണം തുടരുകയാണെന്നും ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്ന നടപടി ഉണ്ടാകുമെന്നും  ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

കൊച്ചിയിലെ ഗ്ലോബൽ ഷിപ്പിങ് കമ്പനിയുടേതാണ് ട്രക്ക്. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ നിന്ന് ടൈലുകളുമായി സേലത്തേക്കു പോകുമ്പോഴാണ് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറിയത്.

Also Read ഭവിത പരീക്ഷയെഴുതി; KSRTC അപകടത്തിൽ അച്ഛൻ മരിച്ചതറിയാതെ

 






First published: February 21, 2020, 8:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories