പെരുമ്പാവൂരില്‍ വിദ്യാര്‍ഥിനിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊന്നു
Updated: July 30, 2018, 12:00 PM IST
Updated: July 30, 2018, 12:00 PM IST
പെരുമ്പാവൂര്‍: ബിരുദ വിദ്യാര്‍ഥിനിയെ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊന്നു. വാഴക്കുളം എം.ഇ.എസ് കോളജിലെ ബിരുദ വിദ്യാര്‍ഥിനി നിമിഷ ആണ് ദാരുണമായി കൊല്ലപ്പെട്ടത്.പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മോഷണശ്രമം തടയുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളി ആക്രമിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.
ആക്രമണത്തിൽ പിതാവ് തമ്പിക്കും പരുക്കേറ്റു. ഓട്ടോറിക്ഷാ തൊഴിലാളിയാണ് പിതാവ്. ഈ കുടുംബവുമായി അക്രമം നടത്തിയ ഇതരസംസ്ഥാനതൊഴിലാളിക്ക് മുന്‍പരിചയമുണ്ടായിരുന്നെന്ന് സൂചനയുണ്ട്.
പെരുമ്പാവൂര്‍ താലൂക്കാശുപത്രിയിലാണ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. രാവിലെ പത്തേമുക്കാലോടെയാണ് ആക്രമണം.

Loading...
Loading...