ഉത്തർപ്രദേശിലെ കോളേജ് പ്രിൻസിപ്പലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് അംഗത്തിനെതിരെ കേസ്. മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി നരേന്ദ്ര കുമാർ മാലിക്കിനെതിരെയാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പോലീസ് കേസെടുത്തത്. യുപിയിലെ ഖരാദ് എന്ന ഗ്രാമത്തിലെ കിസാൻ ഇന്റർ കോളേജ് പ്രിൻസിപ്പൽ യശ്പാൽ സിംഗാണ് ആത്മഹത്യ ചെയ്തത്. യശ്പാൽ സിംഗിന്റെ ഭാര്യ വിംലേഷ് ദേവിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് സർക്കിൾ ഓഫീസർ ദേവ്രത് വാജ്‌പേയി മാധ്യമങ്ങളോട് പറഞ്ഞു.
നരേന്ദ്ര കുമാർ മാലിക്കിന്റെ പീഡനം കാരണമാണ് തന്റെ ഭർത്താവ് ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം നിരന്തരം സമ്മർദ്ദത്തിലായിരുന്നു എന്നും വിംലേഷ് ദേവി പരാതിയിൽ ആരോപിച്ചതായും സർക്കിൾ ഓഫീസർ പറഞ്ഞു. ഏപ്രിൽ 20നാണ് യശ്പാൽ സിംഗ് ആത്മഹത്യ ചെയ്തത്. നിയമവിരുദ്ധമായ ജോലികൾ ചെയ്യാൻ നരേന്ദ്ര കുമാർ തന്റെ ഭർത്താവിനു മേൽ സമ്മർദ്ദം ചെലുത്തിയിരുന്നതായും വിംലേഷ് ദേവി ആരോപിച്ചു.
Also read-ഒരുകിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസ്: ഇന്ത്യൻ വംശജനെ സിംഗപ്പൂർ തൂക്കിലേറ്റി
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങൾക്ക് സഹായം വേണമെന്നു തോന്നിയാൽ താഴെ പറയുന്ന ഹെൽപ്‍ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: ആസ്ര (മുംബൈ) 022-27546669, സ്നേഹ (ചെന്നൈ) 044-24640050, സുമൈത്രി (ഡൽഹി) 011-23389090, കൂജ് (ഗോവ) 0832- 2252525, ജീവൻ (ജംഷഡ്പൂർ) 484- 2252525, പ്രതീക്ഷ (കൊച്ചി) 0484-2540530, മൈത്രി (കൊച്ചി) 0484-2540530, റോഷ്‌നി (ഹൈദരാബാദ്) 040-66202000, ലൈഫ്‌ലൈൻ 033-64643267 (കൊൽക്കത്ത)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.