• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പകല്‍വെളിച്ചത്തില്‍ മാന്യനായ അധ്യാപകന്‍; രാത്രിയായാല്‍ പണി അശ്ലീല സന്ദേശം അയയ്ക്കല്‍; 300 വിദ്യാര്‍ഥിനികളുടെ പരാതിയില്‍ പ്രൊഫസറുടെ പണി തെറിച്ചു


Updated: September 13, 2018, 5:28 PM IST
പകല്‍വെളിച്ചത്തില്‍ മാന്യനായ അധ്യാപകന്‍; രാത്രിയായാല്‍ പണി അശ്ലീല സന്ദേശം അയയ്ക്കല്‍; 300 വിദ്യാര്‍ഥിനികളുടെ പരാതിയില്‍ പ്രൊഫസറുടെ പണി തെറിച്ചു

Updated: September 13, 2018, 5:28 PM IST
മുംബൈ: രാത്രിയായാല്‍ സ്വന്തം ക്ലാസിലെ വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതു പതിവാക്കിയ അധ്യാപകനെ കോളജില്‍ നിന്ന് പുറത്താക്കി. ബാന്ദ്രയിലെ റിസ്വി കോളജ് ഓഫ് എന്‍ജിനായറിംഗിലാണ് സംഭവം.

ഇതേ ആരോപണം നേരിടുന്ന വൈസ് പ്രിന്‍സിപ്പലിനെയും സ്ഥാനത്തുനിന്ന് നീക്കി. ഇരുവരും രാത്രിയായില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതു പതിവാണെന്നാണ് വിദ്യാര്‍ഥിനികളുടെ പരാതി. ഇരുവര്‍ക്കുമെതിരെ മുന്നൂറോളം വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്.

വിദ്യാര്‍ഥിനികളുടെ പരാതിയെ തുടര്‍ന്ന് കോളജ് നിയേഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുംബൈ സര്‍വകലാശാലയുടെ വിമന്‍സ് ഡവലപ്മെന്റ് സെല്ലിനും വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. ഇതോടെയാണ് അധ്യാപകര്‍ക്കെതിരെ നിലപാടെടുക്കാന്‍ കോളജ് മാനേജ്‌മെന്റും തയാറായത്.
First published: September 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍