ബംഗളൂരു: വിവാഹം കഴിക്കാമെന്ന് സ്റ്റാമ്പ് പേപ്പറിൽ ഒപ്പിട്ട് കോളേജ് വിദ്യാര്‍ഥിനിയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതായി പരാതി. ബെലഗാവി പോലീസ് കമ്മിഷണര്‍ ഓഫീസിലെ വയര്‍ലെസ് വിഭാഗം സബ് ഇന്‍സ്പെക്ടര്‍ ലാല്‍സാബ് അല്ലിസാബ് നദാഫിനെതിരെയാണ്(28) പരാതി. താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
വിവാഹം കഴിക്കുമെന്ന് സ്റ്റാമ്പ് പേപ്പറില്‍ എഴുതി ഒപ്പിട്ടുനല്‍കിയശേഷം ബെലഗാവിയിലെ ഗസ്റ്റ്ഹൗസുകളിലും ലോഡ്ജുകളിലുമെത്തിച്ച് പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ഫേസ്ബുക്ക് വഴിയായിരുന്നു പൊലീസ് ഉദ്യോഗസ്ഥനുമായി യുവതി അടുപ്പത്തിലാവുന്നത്.
അടുത്തിടെ ഇയാള്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇക്കാര്യം അറിഞ്ഞതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ ആറു മാസമായി ആരോഗ്യപരമായ കാരണങ്ങളാൽ ലീവിലാണെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.