നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • വീട്ടിലേക്ക് മടങ്ങവെ കോളജ്​ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്​തു

    വീട്ടിലേക്ക് മടങ്ങവെ കോളജ്​ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്​തു

    പെൺകുട്ടിയുടെ പരിചയക്കാരനാണ്​ പ്രതികളിൽ ഒരാൾ.

    News 18 Malayalam

    News 18 Malayalam

    • Share this:
      ഭോപ്പാൽ: കോളജ്​ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്​തു. മധ്യപ്രദേശിലെ ഇന്ദർഗഢ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദാതിയ ജില്ലയിൽ ഒക്​ടോബർ ഒന്നിനാണ് സംഭവം നടന്നത്. ചൊവ്വാഴ്ചയാണ്​ പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്​.

      കോളജിൽ നിന്ന്​ വീട്ടിലേക്ക്​ മടങ്ങുന്ന വഴിയാണ് ഇന്ദർഗഢ്​ പൊലീസ്​ സ്റ്റേഷൻ പരിധിയിൽ വെച്ച്​​ മൂന്ന്​ പേർ ചേർന്ന്​ പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയതെന്ന്​ പൊലീസ്​ സൂപ്രണ്ട്​ കമൽ മൗര്യ പറഞ്ഞു. പെൺകുട്ടിയുടെ പരിചയക്കാരനാണ്​ പ്രതികളിൽ ഒരാൾ. ദാബ്രയിലെ റൂമിലെത്തിച്ചായിരുന്നു പീഡനം. ഭയംകൊണ്ട്​ ആരോടും പറയില്ലെന്ന്​ കരുതിയാണ്​ പ്രതികൾ ഒക്​ടോബർ രണ്ടിന്​ പെൺകുട്ടി പറഞ്ഞുവിട്ടത്​.

      വീട്ടിലെത്തിയ പെൺകുട്ടിയുടെ സ്വഭാവത്തിൽ കണ്ട മാറ്റങ്ങളെ തുടർന്നാണ്​ ബന്ധുക്കൾ കൗൺസലിങ്ങിന്​ വിധേയമാക്കിയത്​. ഏറെ തവണ ചോദിച്ച ശേഷമാണ്​ കുട്ടി തനിക്കുണ്ടായ ദുരനുഭവം തുറന്ന്​ പറഞ്ഞത്​. ശേഷം ബന്ധുക്കൾക്കൊപ്പം പൊലീസ്​ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പ്രതികൾ മൊബൈൽ ഫോൺ കൈക്കലാക്കിയതായും പുറത്താരോടെങ്കിലും പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന്​ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതായും തെരച്ചിൽ ആരംഭിച്ചതായും പൊലീസ്​ അറിയിച്ചു.

      മലയാളി വിദ്യാര്‍ഥിനി മംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയിൽ; ഫീസടയ്ക്കാൻ വൈകിയതിന് കോളജ് അധികൃതർ ശകാരിച്ചതായി ആരോപണം

      മലയാളി വിദ്യാര്‍ഥിനിയെ മംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാല്‍ തൂമ്പുങ്കല്‍ സ്വദേശിനി നീന സതീഷാണ് (19) മരിച്ചത്. മംഗളൂരുവിലെ ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയിൽ തൂങ്ങിയ നിലയിൽ നീനയെ കണ്ടെത്തിയത്.. മംഗളൂരു കൊളാസോ കോളജിലെ ഒന്നാം വർഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് നീന സതീഷ്.

      ഫീസടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ കോളജ് അധികൃതര്‍ ശകാരിച്ചതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഇന്നലെ രാത്രി കോളേജ് ഹോസ്റ്റലിലെ കുളിമുറിയിലാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിക്കുന്നവര്‍ ഉടന്‍ വിദ്യാര്‍ത്ഥിനിയെ മംഗളൂരിലെ സിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരനിലയിലായിരുന്ന പെണ്‍കുട്ടി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത്.

      ഫീസടയ്ക്കാന്‍ വൈകിയതിന് കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതായി ആരോപണമുണ്ട്. ഇക്കാര്യം പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. കോളേജ് അധികൃതര്‍ ദിവസവും അരമണിക്കൂര്‍ നേരം മാത്രമേ കുട്ടികള്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കാറുള്ളൂവെന്നും അമ്മയോട് സംസാരിക്കാന്‍ കഴിയാത്തതില്‍ പെണ്‍കുട്ടി കടുത്ത നിരാശയിലായിരുന്നുവെന്നും സഹപാഠികള്‍ വ്യക്തമാക്കി.
      Published by:Rajesh V
      First published:
      )}