കോഴിക്കോട് : അര്‍ധരാത്രി മദ്യപിച്ച് റോഡില്‍ ബഹളംവെച്ച വിദ്യാര്‍ഥികൾ പൊലീസ് പിടിയിൽ. നഗരത്തിലെ പ്രമുഖ ഗവ. പ്രൊഫഷണല്‍ കോളേജിലെ നാല് വിദ്യാർഥികളാണ് ഞായറാഴ്ച രാത്രി 12.30-ന് പുതിയറ - പാളയം ജങ്ഷന് സമീപമുള്ള റോഡില്‍ ബഹളം വെച്ചത്. തുടർന്നാണ് ഇവരെ കസബ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമടങ്ങിയ സംഘം സ്റ്റേഷനില്‍ വെച്ച് പൊലീസിന് നേരെ ചീത്തവിളിക്കുകയും കസ്റ്റഡിയിൽ നിന്നും വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, ബന്ധുക്കളെത്തിയതിന് ശേഷമേ വിടുകയുള്ളൂവെന്ന നിലപാടിലായിരുന്നു പൊലീസ്. കസ്റ്റഡിയിൽ എടുത്ത വിദ്യാർഥികളെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാന്‍ തീരുമാനിച്ചതായി പൊലീസ് അറിയിച്ചു.
രാത്രി പട്രോളിങ്ങിനിടെ നാട്ടുകാരും പോലീസും തമ്മില്‍ തര്‍ക്കം; ജീപ്പിന്റെ താക്കോല്‍ ഊരിയെടുത്തു; രണ്ടുപേര്‍ അറസ്റ്റില്‍
ആലപ്പുഴ: ഹരിപ്പാട് ചാമ്പക്കണ്ടം പട്ടികജാതി കോളനിയില്‍ പോലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി. സ്ത്രീകളെയുള്‍പ്പെടെ പോലീസുകാര്‍ മര്‍ദ്ദിച്ചുവെന്നും പരാതിയുണ്ട്. എന്നാല്‍ വീടിന് മുന്നില്‍ സംശയകരമായി രണ്ട് പേരെ കണ്ടപ്പോള്‍ ചോദ്യം ചെയ്തതിന് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പട്രോളിംഗിനിടെ കോളനിയിലെ ഒരു വീട്ടില്‍ പോലീസ് സംഘം അതിക്രമിച്ച് കയറി സ്ത്രീകളെയും വയോധികരെയും അടക്കം മര്‍ദിച്ചുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നാട്ടുകാര്‍ സംഘടിച്ചെത്തി പോലീസ് സംഘത്തെ ഒരു മണിക്കൂറോളം തടഞ്ഞുവെച്ചു. പൊലീസ് ജീപ്പിന്റെ താക്കോലും ഊരിയെടുത്തു. കായംകുളം ഡിവൈഎസ്പിയും സംഘവും എത്തിയാണ് പോലീസുകാരെ രക്ഷപ്പെടുത്തിയത്.
Also read-
ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് കൈക്കൂലി; റിട്ടയേർഡ് വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് ഉൾപ്പടെ നാലുപേർ അറസ്റ്റിൽ
ശനിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. ഹരിപ്പാട് നിന്നുള്ള മൂന്നംഗ പോലീസ് സംഘം പട്രോളിങ്ങിനിറങ്ങയതായിരുന്നു. സഹോദരങ്ങളായ അജിത്ത്, ശരത്ത് എന്നിവരുടെ വീടിന് മുന്നില്‍ ഒരു ബൈക്ക് പാര്‍ക്ക് ചെയ്തിരിക്കുന്നതും സമീപത്തായി രണ്ട് പേര് നിന്ന് സംസാരിക്കുന്നതും കണ്ടാണ് പോലീസ് ഇവരെ ചോദ്യം ചെയ്തത്. മദ്യലഹരിയിലാണെന്ന് സംശയിക്കപ്പെടുന്ന യുവാക്കള്‍ ഉടന്‍ തന്നെ പോലീസുകാരുമായി തട്ടിക്കയറുകയായിരുന്നു.
ഇതിനിടെ പോലീസുകാരില്‍ ഒരാള്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കുകയും യുവാക്കളെ ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഒച്ചപ്പാടുണ്ടാകുകയായിരുന്നു.
ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തുകയും പോലീസ് വാഹനത്തെ തടയുകയും ജീപ്പിന്റെ താക്കോല്‍ ഊരിയെടുക്കുകയുമായിരുന്നു. എന്നാല്‍ യുവാക്കളെ കൊണ്ട് പോകാനുള്ള നീക്കത്തില്‍ നിന്ന് പോലീസ് പിന്മാറിയില്ല.സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പോലീസിനെ തടഞ്ഞു. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസുകാരെത്തിയാണ് തടഞ്ഞുവെച്ച പോലീസുകാരെ മോചിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റുവെന്ന് കാണിച്ച് സ്ത്രീകളുള്‍പ്പെടെ എട്ടുപേര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പോലീസ് നടപടി തടസ്സപ്പെടുത്തിയെന്നതുള്പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് രണ്ട് പേര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.