നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Bjp leader arrested | സാമൂഹികമാധ്യമങ്ങളില്‍ വര്‍ഗീയ പ്രചാരണം:തമിഴ്നാട്ടില്‍ ബിജെപി നേതാവ് അറസ്റ്റില്‍

  Bjp leader arrested | സാമൂഹികമാധ്യമങ്ങളില്‍ വര്‍ഗീയ പ്രചാരണം:തമിഴ്നാട്ടില്‍ ബിജെപി നേതാവ് അറസ്റ്റില്‍

  മുന്‍ മുഖ്യമന്ത്രി കരുണാനിധി ഉള്‍പ്പെടെയുള്ളവരെ അധിക്ഷേപിക്കുന്നതരത്തില്‍ ഇയാള്‍ പോസ്റ്റ് ഇട്ടിരുന്നു.

  • Share this:
   ചെന്നൈ: സാമൂഹ്യ മാധ്യമങ്ങളിലൂടെ വര്‍ഗീയ പ്രചാരണം നടത്തിയ ബി ജെ പി നേതാവാവിനെ തമിഴ്‌നാട് പോലീസ് അറസ്റ്റു ചെയ്തു.ബി ജെ പി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കല്യാണരാമനെയാണ് സൈബര്‍ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തത്.

   മുന്‍ മുഖ്യമന്ത്രി കരുണാനിധി ഉള്‍പ്പെടെയുള്ളവരെ അധിക്ഷേപിക്കുന്നതരത്തില്‍ ഇയാള്‍ പോസ്റ്റ് ഇട്ടിരുന്നു.
   ഡിഎംകെ എംപി ഡോ, സെന്തില്‍ കുമാര്‍, തണ്ടയാര്‍പ്പേട്ട സ്വദേശിയായ അഭിഭാഷകന്‍ തുടങ്ങി നിരവധി പേര്‍ ഇയാള്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. മത വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ളതാണ് ഇയാളുടെ പോസ്റ്റുള്‍  എന്ന് പരാതിയില്‍ പറയുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ കല്യാണരാമന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

   Cocaine Seizure| നെടുമ്പാശ്ശേരിയിൽ കൊക്കെയ്ൻ പിടികൂടിയ സംഭവം: വിദേശ വനിത പ്രധാന കണ്ണി; 9 മാസമായി ഇന്ത്യയിൽ

   നെടുമ്പാശ്ശേരി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ (Nedumbassery International Airport) കൊ​ക്കെ​യ്ൻ (Cocaine) പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ (Narcotic Control Bureau) അ​ന്വേ​ഷ​ണം ഊർജിതമാക്കി. പി​ടി​യി​ലാ​യ​വ​രി​ൽ ഐ​വ​റി കോ​സ്​​റ്റ്​ (Ivory Coast) സ്വ​ദേ​ശി​നി സീ​വി ഒ​ഡോ​ത്തി ജൂ​ലി​യ​റ്റ് ഒ​മ്പ​ത് മാ​സ​ത്തി​ലേ​റെ​യാ​യി ഇ​ന്ത്യ​യി​ൽ ത​ങ്ങു​ക​യാ​ണ്. കൊ​ച്ചി​യി​ലെ ഏ​തൊ​ക്കെ ഹോ​ട്ട​ലു​ക​ളി​ൽ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്നു​വെ​ന്നും ആ​രൊ​ക്കെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു​വെ​ന്നും വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കും.

   ഐ​വ​റി കോ​സ്റ്റ്​ സ്വ​ദേ​ശി​ക​ളെ ഉ​പ​യോ​ഗി​ച്ച് കൊ​ക്കെ​യ്ൻ എ​ത്തി​ക്കു​ക​യാ​ണ് ഇ​വ​ർ ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം കൊ​ക്കെ​യ്ൻ കൊ​ണ്ടു​വ​ന്ന കാ​നേ സിം​പേ ജൂ​ലി തു​ണി​ത്ത​ര​ങ്ങ​ൾ വാ​ങ്ങാ​നെ​ന്ന പേ​രി​ലാ​ണ് ഇ​ന്ത്യ​യി​ൽ എ​ത്തി​യ​ത്. കൊ​ക്കെ​യ്ൻ കൈ​മാ​റി​യാ​ൽ 20 ല​ക്ഷം രൂ​പ​യു​ടെ തു​ണി​ത്ത​ര​ങ്ങ​ൾ വാ​ങ്ങി​ന​ൽ​കാ​മെ​ന്ന് സീ​വി ഒ​ഡോ​ത്തി വാ​ഗ്ദാ​നം ചെ​യ്​​തി​രു​ന്നുവെന്നാണ് വിവരം. എ​ന്നാ​ൽ, ബി​സി​ന​സ്​ വി​സ​യാ​യി​രു​ന്നി​ല്ല ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. അ​തി​നാ​ൽ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​വ​ദി​ച്ചി​ല്ല. തു​ട​ർ​ന്ന് ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 580 ഗ്രാം ​കൊ​ക്കെ​യ്ൻ ക​ണ്ടെ​ടു​ത്ത​ത്.

   Also Read- 'എനിക്ക് കിട്ടിയ മീൻ കഷണം ചെറുത്' വിളമ്പിയ ഭാര്യയെയും മകനെയും മർദിച്ചയാൾ അറസ്റ്റിൽ


   നെ​ടു​മ്പാ​ശ്ശേ​രി അ​ക​പ്പ​റ​മ്പി​ലെ ഹോ​ട്ട​ലി​ൽ കൊ​ക്കെ​യ്ൻ കൈ​മാ​റാ​നാ​ണ് ധാ​ര​ണ​യു​ണ്ടാ​ക്കി​യി​രു​ന്ന​ത്. ഹോ​ട്ട​ലി​ൽ സിം​പേ​ക്കാ​യി മു​റി​യും ബു​ക്ക് ചെ​യ്തി​രു​ന്നു. പി​ടി​യി​ലാ​യ​പ്പോ​ൾ സിം​പേ ഡിആ​ർഐ അ​ധി​കൃ​ത​രോ​ട് വി​വ​രം തു​റ​ന്നു​പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഒ​ഡോ​ത്തി​യെ വി​ളി​ച്ചു​വ​രു​ത്തി​ച്ച്​ അ​റസ്റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. ഒ​ഡോ​ത്തി കൊ​ച്ചി​യി​ലെ കൊ​ക്കെ​യ്ൻ ഇ​ട​പാ​ടി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണെ​ന്ന് നാ​ർ​കോ​ട്ടി​ക്​ ക​ൺ​ട്രോ​ൾ ബ്യൂ​റോ സം​ശ​യി​ക്കു​ന്നു.

   Also Read- Murder Case | ഒന്നരവയസ്സുകാരിയെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത് ഭാര്യയുടെ നിരന്തരമായ കുറ്റപെടുത്തലും അവഹേളനവും കാരണമെന്ന് പ്രതി

   സ​ഹാ​യി​ക​ളാ​യി മ​ല​യാ​ളി​ക​ളാ​യ ചി​ല​രു​മു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ. കസ്റ്റഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ കൊ​ച്ചി​യി​ലെ കൊ​ക്കെ​യ്ൻ റാ​ക്ക​റ്റി​ലെ കൂ​ടു​ത​ൽ പേ​ർ വ​ല​യി​ലാ​കും. വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ മ​യ​ക്കു​മ​രു​ന്ന് പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും ഇ​വ​ർ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന്​ അ​ന്വേ​ഷി​ക്കും.

   Also Read- പാലക്കാട് വീട്ടിൽ നിന്നും 26 ലക്ഷത്തിന്റെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ദമ്പതികൾ പിടിയിൽ
   Published by:Jayashankar AV
   First published:
   )}