• HOME
  • »
  • NEWS
  • »
  • crime
  • »
  • Sexual Assault Case| സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ്: പൊലീസിനെതിരെ ഒത്തുകളി ആരോപണവുമായി പരാതിക്കാരി; മുഖ്യമന്ത്രിക്ക് പരാതി നൽകും

Sexual Assault Case| സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ്: പൊലീസിനെതിരെ ഒത്തുകളി ആരോപണവുമായി പരാതിക്കാരി; മുഖ്യമന്ത്രിക്ക് പരാതി നൽകും

മുൻകൂർ ജാമ്യപേക്ഷ ബാലചന്ദ്രകുമാർ പിൻവലിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞുവെന്നും അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്നുമാണ് പരാതിക്കാരി ആരോപിക്കുന്നത്.

ബാലചന്ദ്രകുമാർ

ബാലചന്ദ്രകുമാർ

  • Share this:
    കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ (Dileep) നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ (Balachandra Kumar) ഉയർന്ന ബലാത്സംഗ കേസിൽ (Rape Cases) അന്വേഷണം വൈകുന്നുവെന്ന് പരാതിക്കാരി. കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പരാതിക്കാരി മുഖ്യമന്ത്രിക്ക് തിങ്കളാഴ്ച നേരിട്ട് പരാതി നൽകും.

    മുൻകൂർ ജാമ്യപേക്ഷ ബാലചന്ദ്രകുമാർ പിൻവലിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞുവെന്നും അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്നുമാണ് പരാതിക്കാരി ആരോപിക്കുന്നത്. പൊലീസിനെയും തൊഴിലുടമയേയും ഉപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരിയുടെ അഭിഭാഷകയും പറയുന്നു. ഇതിനെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അഭിഭാഷക കുറ്റപ്പെടുത്തി.

    കഴിഞ്ഞ ഫെബ്രുവരിയിലാണ് കണ്ണൂർ സ്വദേശിനിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പീഡന പരാതി നൽകിയത്. സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് തന്നെ പത്ത് വർഷം മുൻപ് പീഡിപ്പിച്ചുവെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയശേഷം ഭീഷണിപ്പെടുത്തിയെന്നും അതിനാൽ പരാതി നൽകില്ലെന്നും യുവതി ആരോപിച്ചിരുന്നു. ഇപ്പോള്‍ നടിയുടെ നീതിക്ക് വേണ്ടി ബാചന്ദ്രകുമാര‍ രംഗത്ത് വന്നത് കണ്ടപ്പോഴാണ് ദുരനുഭവം തുറന്നുപറയാന്‍ തയാറായതെന്നും യുവതി പറഞ്ഞിരുന്നു.

    എന്നാൽ ദിലീപ് ഇടപെട്ട് മനപ്പൂർവ്വം കെട്ടിച്ചമച്ച പരാതിയാണിതെന്ന വാദമാണ് ബാലചന്ദ്രകുമാർ ഉയർത്തുന്നത്. ബലാത്സംഗ ആരോപണത്തിന് പിന്നിൽ നടൻ ദിലീപാണെന്നും ദിലീപിനെതിരെ ആരോപണം ഉന്നയിച്ചതിനെ പ്രതികാരമായിട്ടാണ് തനിക്കെതിരെ ബലാൽസംഗ പരാതി നൽകിയതെന്നും അദ്ദേഹം പറയുന്നു.

    നിര്‍ത്തിയിട്ട കാറിന്‍റെ ഡോര്‍ തുറന്നു; ബൈക്ക് മറിഞ്ഞ് 6 വയസുകാരിയുടെ ജീവൻ നഷ്ടമായി

    വഴിയരികില്‍ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ അശ്രദ്ധമായി തുറന്നതിനെ തുടർന്ന് ബൈക്ക് ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്കിലുണ്ടായിരുന്ന ആറു വയസ്സുകാരി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തേങ്കുറുശ്ശി തുപ്പാരക്കളം എ.സതീഷിന്റെ മകൾ വിസ്മയ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8ന് പാലക്കാട് പാലാട്ട് ജംഗ്ഷനിലാണ് അപകടമുണ്ടായത്.

    ബൈക്കോടിച്ചിരുന്ന സതീഷ്, ഭാര്യ നിമിഷ, മറ്റൊരു മകൾ അമേയ എന്നിവർക്കാണ് പരിക്കേറ്റത്. സതീഷ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നിമിഷയുടെയും അമേയയുടെയും പരുക്ക് ഗുരുതരമല്ല. ക്ഷേത്രത്തിലും പാർക്കിലും പോയി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
    Published by:Rajesh V
    First published: