ഇടുക്കി: കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. യുവതിയുടേത് കൊലപാതകമാണെന്നാണ് സൂചന. ഇടുക്കി കാഞ്ചിയാർ പേഴുംകണ്ടം വട്ട മുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്സമ്മ ( അനുമോൾ 27 ) യാണ് മരിച്ചത്. ഭർത്താവ് ബിജേഷ് ഒളിവിൽ.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് വത്സമ്മയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് ബിജേഷും യുവതിയുടെ കുടുംബാംഗങ്ങളും കട്ടപ്പന പൊലീസിൽ പരാതി നൽകിയത്. സ്റ്റേഷനിൽ പോകുന്നതിന് മുൻപ് മാതാപിതാക്കളും സഹോദരനും രാവിലെ പേഴുംകണ്ടെത്തെ വീട്ടിൽ എത്തിയിരുന്നു. വത്സമ്മയുടെ അമ്മ ഫിലോമിന വീട്ടിനുള്ള കിടപ്പുമുറിയിൽ കയറിയപ്പോൾ ബിജേഷ് സംശയം തോന്നാത്ത വിധത്തിൽ ഇവരെ പിന്തിരിപ്പിച്ചു പറഞ്ഞയച്ചു.
തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ യുവതിയുടെ മാതാപിതാക്കൾ പേഴും കണ്ടത്തെ വീട്ടിൽ വീണ്ടും എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. സംശയത്തെ തുടർന്ന് സഹോദരനും അച്ഛനും ചേർന്ന് വീടിന്റെ പിൻവാതിൽ തുറന്ന് നടത്തിയ തിരച്ചിലിലാണ് കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ മൃതദ്ദേഹം കണ്ടെത്തിയത്.
അയൽവാസികൾ വിവരമറിയിച്ചതനുസരിച്ച് കട്ടപ്പന ഡി വൈ എസ് പി വിഎ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. കൊലപാതകമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.
Also Read- യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവിനെ കാൺമാനില്ല
ബിജേഷും വത്സമ്മയും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഡോഗ് സ്ക്വാഡും ശാസ്ത്രീയ പരിശോധന വിഭാഗവും എത്തിയ ശേഷമാകും ഇൻക്വസ്‌റ്റ് ഉൾപ്പടെയുള്ള നടപടികൾ.
കോൺവന്റ് നഴ്സറി സ്കൂളിലെ അധ്യാപികയാണ് മരിച്ച വത്സമ്മ. ഇരുവർക്കും അഞ്ച് വയസുള്ള ഒരു. പെൺകുട്ടിയുണ്ട്. ബിജേഷിനായി പൊലീസ് തിരച്ചിൽ തുടങ്ങി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Idukki, Kerala news