നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബാങ്ക് മാനേജരായ യുവതി ജീവനൊടുക്കിയത് പ്രണയനൈരാശ്യം മൂലം; സഹപ്രവർത്തകനെതിരെ പരാതി

  ബാങ്ക് മാനേജരായ യുവതി ജീവനൊടുക്കിയത് പ്രണയനൈരാശ്യം മൂലം; സഹപ്രവർത്തകനെതിരെ പരാതി

  അഞ്ജന നാമക്കലിലേക്ക് പോയ സമയത്ത് മറ്റൊരു യുവതിയുമായി മയ്യനാട് സ്വദേശിയുടെ വിവാഹമുറപ്പിച്ചു...

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കൊല്ലം: ബാങ്ക് മാനേജരായ യുവതി ജീവനൊടുക്കിയത് പ്രണയനൈരാശ്യംമൂലമാണെന്നും കാരണക്കാരനായ സഹപ്രവര്‍ത്തകനെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് കുടുംബം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. കടയ്ക്കല്‍ ഇടത്തറ ജാസ്ഭവനില്‍ അഞ്ജന മോഹൻ(30)ണ് ഓഗസ്റ്റ് 24-ന് നാമക്കലില്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം രംഗത്തെത്തിയത്.

   ഒരു പൊതുമേഖലാ ബാങ്കിന്റെ തൃക്കോവില്‍വട്ടം ശാഖയില്‍ മാനേജരായിരുന്ന അഞ്ജന സഹോദരിക്കൊപ്പം കണ്ണനല്ലൂരിന് അടുത്ത് പള്ളിമണിലായിരുന്നു താമസിച്ചിരുന്നത്. ദാമ്പത്യപ്രശ്‌നങ്ങള്‍കാരണം വിവാഹമോചനത്തിന് അവര്‍ കുടുംബകോടതിയില്‍ കേസ് നല്‍കിയിരുന്നു. അതിനിടെയാണ് സഹപ്രവര്‍ത്തകനായ മയ്യനാട് സ്വദേശിയായ യുവാവുമായി അഞ്ജന പ്രണയത്തിലായത്. യുവതിയെ വിവാഹം കഴിക്കാമെന്ന് മയ്യനാട് സ്വദേശിയായ യുവാവ് അഞ്ജനയുടെ വീട്ടുകാരോട് പറഞ്ഞിരുന്നു. ഇയാൾ അഞ്ജനയില്‍നിന്ന് കടമായി അഞ്ചുലക്ഷം രൂപ കൈപ്പറ്റിയിരുന്നതായും പറയപ്പെടുന്നു.

   അതിനിടെ അഞ്ജനയ്ക്ക് ബാങ്കിന്റെ നാമക്കല്‍ ശാഖയിലേക്ക് 2020 സെപ്റ്റംബറില്‍ സ്ഥലംമാറ്റം ലഭിച്ചു. അഞ്ജന നാമക്കലിലേക്ക് പോയ സമയത്ത് മറ്റൊരു യുവതിയുമായി മയ്യനാട് സ്വദേശിയുടെ വിവാഹമുറപ്പിച്ചു. ഇതറിഞ്ഞ അഞ്ജന, യുവാവിനോട് പണം തിരികെ ചോദിച്ചു. എന്നാൽ പണം നല്‍കാന്‍ മയ്യനാട് സ്വദേശി തയ്യാറായില്ല. ഇതേ തുടർന്ന് കടുത്ത വിഷാദാവസ്ഥയിലെത്തിയ അഞ്ജന കഴിഞ്ഞ ഓഗസ്റ്റില്‍ നാമക്കലിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി മയ്യനാട് സ്വദേശിയായ മുന്‍ സഹപ്രവര്‍ത്തകനാണെന്ന് അഞ്ജനയുടെ ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ നാമക്കല്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. ഇതേത്തുടർന്നാണ് മയ്യനാട് സ്വദേശിക്കെതിരെ നടപടി ആവശ്യപ്പെട്ട് അഞ്ജനയുടെ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്.

   ആദ്യ ഭാര്യ സുഹൃത്തിനൊപ്പം കടന്നു; രണ്ടാമത് കെട്ടിയ അനുജത്തി മറ്റൊരു സുഹൃത്തിനൊപ്പം നാടുവിട്ടു; പരാതിയുമായി യുവാവ്

   കാസർകോട്: ആദ്യ ഭാര്യ സുഹൃത്തിനൊപ്പം കടന്നു കളഞ്ഞതിനെ തുടന്ന് രണ്ടാമത് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുജത്തിയും മറ്റൊരു സുഹൃത്തിനൊപ്പം നാടുവിട്ടതായി പരാതി. കാസർകോട് ജില്ലയിലെ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഹോസ്ദുർഗിൽ വാടക ക്വാർട്ടേഴ്സിൽ താമസിച്ചുവരികയായിരുന്ന ഇടുക്കി സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. കള്ള് ചെത്ത് ജോലി ചെയ്തിരുന്ന യുവാവിന്‍റെ ഭാര്യ, ഇവർക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു കുടുംബത്തിലെ യുവാവിനൊപ്പമാണ് കടന്നുകളഞ്ഞത്. യുവതിയുടെ ഭർത്താവും കാമുകനും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും കള്ള് ചെത്ത് തൊഴിലാളികളായിരുന്നു. ചൊവ്വാഴ്ചയാണ് ഭാര്യ സുഹൃത്തിനൊപ്പം കടന്നുകളഞ്ഞതെന്ന് യുവാവ് നൽകിയ പരാതിയിൽ പറയുന്നു. പതിമൂന്നും പതിന്നാലും വയസുള്ള മകളെയും കൂട്ടിയാണ് ഭാര്യ നാടുവിട്ടതെന്നും യുവാവ് പറയുന്നു.

   Also Read- എട്ടുവയസുകാരിയെ പീഡിപ്പിച്ച റിട്ട. ഗ്രേഡ് എസ്.ഐ അറസ്റ്റിൽ

   15 വർഷം മുമ്പാണ് യുവാവിന്‍റെ ആദ്യ ഭാര്യ സുഹൃത്തായ ഓട്ടോ ഡ്രൈവർക്കൊപ്പം കടന്നുകളഞ്ഞത്. ആദ്യ ഭാര്യ ഒളിച്ചോടിയതിനെ തുടർന്ന് അവരുടെ അനുജത്തിയെ വിവാഹം ചെയ്തു കഴിഞ്ഞു വരികയായിരുന്നു യുവാവ്. അതിനിടെയാണ് രണ്ടാമത്തെ ഭാര്യയും കടന്നു കളഞ്ഞുവെന്ന പരാതിയുമായി യുവാവ് പൊലീസിന് സമീപിച്ചത്. ആദ്യ ബന്ധത്തിലും യുവാവിന് രണ്ട് മക്കളുണ്ടായിരുന്നു. യുവാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}