• HOME
 • »
 • NEWS
 • »
 • crime
 • »
 • COMPLAINT AGAINST A MAN AFTER ASSAULT ON A SECTORAL MAGISTRATE IN KOLLAM

സെക്ടറൽ മജിസ്ട്രേറ്റിനു നേരെ കൈയ്യേറ്റം; കൊല്ലം ശാസ്താംകോട്ടയിൽ യുവാവിനെതിരെ പരാതി

പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ വാ​ക്സി​നേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റ് ര​ഘു​കു​മാ​റി​നെ​യാ​ണ്​ കോ​വി​ഡ് ദ്രു​ത​ക​ര്‍​മ സേ​ന പ്ര​വ​ര്‍​ത്ത​ക​നാ​യ യുവാവ് ആക്രമിക്കാൻ ശ്രമിച്ചത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കൊല്ലം: സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റി​നെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച സംഭവത്തിൽ യുവാവിനെതിരെ പരാതി. കൊല്ലം ശാസ്താംകോട്ടയിൽ പ​ടി​ഞ്ഞാ​റേ​ക​ല്ല​ടയിലാണ് സംഭവം. ഉ​ള്ളു​രു​പ്പി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ വാ​ക്സി​നേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റ് ര​ഘു​കു​മാ​റി​നെ​യാ​ണ്​ കോ​വി​ഡ് ദ്രു​ത​ക​ര്‍​മ സേ​ന പ്ര​വ​ര്‍​ത്ത​ക​നും ഐ​ത്തോ​ട്ടു​വ സ്വ​ദേ​ശിയുമായ യുവാവ് ആക്രമിക്കാൻ ശ്രമിച്ചത്.

  രഘുകുമാറിനെ തടഞ്ഞുവെക്കുകയും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. മ​ദ്യ​ല​ഹ​രി​യി​ലാണ് യുവാവ് അതിക്രമം കാട്ടിയത്. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​താ​ണ്​ സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റ്. ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നും കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘി​ച്ച​തി​നും യു​വാ​വി​ന്​ പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്. ഇ​യാ​ള്‍​ക്കെ​തി​രെ ശാ​സ്താം​കോ​ട്ട പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു.

  കൊല്ലത്ത് ബാങ്കിലെ വരി തെറ്റിച്ചതിന് പിഴ ചുമത്തിയത് ചോദ്യം ചെയ്തയാൾ മോഷണക്കേസിൽ അറസ്റ്റിൽ

  ചടയമംഗലത്ത്  സാമൂഹിക അകലം പാലിക്കാത്തതിന്  നോട്ടീസ് നൽകിയ സംഭവത്തിൽ പോലീസിനെതിരെ ശക്തമായി പ്രതികരിച്ചയാൾ മോഷണ കേസിൽ അറസ്റ്റിൽ. ചടയമംഗലം ഇളമ്പഴന്നൂർ  കോരംകോട് മേലതിൽ വീട്ടിൽ ശിഹാബാണ് പോലീസ് പിടിയിലായത്. ശിഹാബിന് ചടയമംഗലം പോലീസ് പിഴ ചുമത്തിയത് ചടയമംഗലം സ്വാദേശിനിയായ വിദ്യാർത്ഥിനി ഗൗരിനന്ദ ചോദ്യം ചെയ്തത് വലിയ വാർത്തയായിരുന്നു.

  കോവിഡ് മാനദണ്ഡം പാലിച്ചില്ല എന്നതിന്‍റെ പേരിൽ പിഴ ചുമത്തിയ പോലീസ് നടപടി ഗൗരി നന്ദയ്ക്കൊപ്പം ചടയമംഗലത്ത് ചോദ്യം ചെയ്ത ശക്തമായ ശിഹാബാണ് മോഷണ കുറ്റത്തിന് പിടിയിലായത്. സഹോദരന്റെ വീട്ടിലെ ടെറസ്സിൽ മൂന്ന് ചക്കുകളിലായ് സൂക്ഷിച്ചിരുന്ന 36 കിലോ കുരുമുളകും, ഒരു ചാക്ക് നെല്ലും മോക്ഷണം പോയിരുന്നു. തുടർന്ന് പ്രതിയുടെ ജ്യേഷ്ഠൻ അബ്ദുൾ സലാം കടക്കൽ പോലീസിൽ പരാതി നൽകി. ഷിഹാബിനെ സംശയമുണ്ടെന്നു പരാതിയിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കടക്കൽ പോലീസ് ശിഹാബിന്റെ വീട് പരിശോധിച്ചു. പരിശോധനയിൽ  മോഷണം പോയ ഒരു ചാക്ക് നെല്ല് കണ്ടെത്തുകയായിരുന്നു.

  നേരത്തെ സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ ചർച്ചയായ പിഴ ചുമത്തൽ വിവാദത്തിൽ ശിഹാബിനു വേണ്ടിയായിരുന്നു ഗൗരി നന്ദയുടെ ഇടപെടൽ. ഗൗരി നന്ദക്കൊപ്പം ചേർന്നു ശിഹാബും പോലീസ് നടപടിയെ ശക്തമായി ചോദ്യം ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് പെൺകുട്ടിക്കും പിഴ ചുമത്തിയിരുന്നു. സുരേഷ് ഗോപി എംപി അടക്കമുള്ളവർ പെൺകുട്ടിയുടെ വീട്ടിലെത്തി പിന്തുണ നൽകി. പോലീസ് നടപടിയെ എതിർത്ത പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. പിഴ അടക്കില്ല എന്ന നിലപാടായിരുന്നു ഗൗരി നന്ദ സ്വീകരിച്ചിരുന്നത്. ഇതിനിടെയാണ് ഇപ്പോൾ ശിഹാബിന്‍റെ അറസ്റ്റ്.

  Also Read- 'മോൾക്കുവേണ്ടി എവിടെ വന്നും സത്യംപറയാം'; പൊലീസിനെ ചോദ്യം ചെയ്ത ഗൗരിനന്ദയെ കാണാൻ ഷിഹാബുദ്ദീനെത്തി

  ഇന്ത്യൻ ബാങ്കിനു മുന്നിൽ ക്യൂ നിന്ന തൊഴിലാളിയായ ഇളമ്പഴന്നൂർ ഊന്നൻപാറ പോരൻകോട് മേലതിൽ വീട്ടിൽ എം ഷിഹാബുദീനെതിരെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് പൊലീസ് 500 രൂപ പെറ്റി ചുമത്തുകയായിരുന്നു. അകലം പാലിച്ചാണ് നിൽക്കുന്നതെന്ന് ഷിഹാബുദീൻ മറുപടി നൽകിയെങ്കിലും പൊലീസ് സമ്മതിച്ചില്ല. തുടർന്ന് വാക്ക് തർക്കമായി. ഇതുകണ്ട് അവിടെയുണ്ടായിരുന്ന ഗൗരി ഷിഹാബുദീനോട് കാര്യം തിരക്കുകയായിരുന്നു.അപ്പോൾ ഗൗരിയ്ക്കും പെറ്റി ചുമത്താൻ പൊലീസ് ശ്രമിച്ചു. ഇതിനെ ചോദ്യം ചെയ്ത പെൺകുട്ടിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
  Published by:Anuraj GR
  First published:
  )}