• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മുഖ്യമന്ത്രിക്കെതിരേ പരാതി


Updated: June 5, 2018, 7:48 PM IST
ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മുഖ്യമന്ത്രിക്കെതിരേ പരാതി

Updated: June 5, 2018, 7:48 PM IST
തിരുവനന്തപുരം: എടപ്പാളിലെ തിയേറ്ററില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ പേര് പരസ്യമാക്കിയതിന് മുഖ്യമന്ത്രിക്കെതിരെ പരാതി.

തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത വിഷയം ഉന്നയിച്ച പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരയുടെ അമ്മയുടെ പേര് നിയമസഭയില്‍ വെളിപ്പെടുത്തിയെന്നാണ് പരാതി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയത്.

അമ്മയുടെ പേര് പരാമര്‍ശിച്ചത് പെണ്‍കുട്ടിയെ തിരിച്ചറിയാനിടയാക്കും.  ഇത് പോക്സോ നിയമത്തിന്റെ ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.
First published: June 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍