തൃശൂര്‍: ഭർതൃ വീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ചെറുതുരുത്തി സ്വദേശി കൃഷ്ണപ്രഭ (24) യെ ഈ മാസം 14നാണ് ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഭര്‍ത്താവ് ശിവരാജിനും വീട്ടുകാര്‍ക്കുമെതിരെ ചെറുതുരുത്തി പൊലീസില്‍ പരാതി നല്കി. പാലക്കാട് തിരുമിറ്റക്കോടുള്ള വീട്ടിലാണ് കൃഷ്ണപ്രഭയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുമിറ്റക്കോട് വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജാണ് കൃഷ്ണ പ്രഭയുടെ ഭർത്താവ്. ഒരുമിച്ച് പഠിച്ച കൃഷ്ണപ്രഭയും ശിവരാജും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. രണ്ടര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാൽ വിവാഹ ശേഷം വീട്ടിൽനിന്ന് സ്ത്രീധനം വാങ്ങി നൽകാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് കൃഷ്ണപ്രഭ പറഞ്ഞതായും ഇവർ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടൻ തന്നെ ശിവരാജിനെയും വീട്ടുകാരെയും ചോദ്യം ചെയ്യുമെന്ന് ചെറുതുരുത്തി പൊലീസ് അറിയിച്ചു.
വിവാഹ അഭ്യർഥന നിരസിച്ചതിന് യുവതിയുടെ ഓഫീസിൽ കഞ്ചാവ് വെച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വിരോധം തീർക്കാൻ യുവസംരംഭകയുടെ ഓഫീസിൽ കഞ്ചാവ് വച്ച് കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിലായി. ശോഭ വിശ്വനാഥൻ എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ള വീവേഴ്സ് വില്ലയിലെ ജോലിക്കാരിയായിരുന്ന ഉഷ എന്ന സ്ത്രീയെയാണ് പൊലീസ് പിടികൂടിയത്. സ്ഥാപനത്തില്‍ കഞ്ചാവ് കൊണ്ടുവെക്കാന്‍ പ്രതിയെ സഹായിച്ചത് ഉഷയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഉഷയെ പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് കൈത്തറി സംരംഭമായ 'വീവേഴ്സ് വില്ല'യുടെ ഉടമയായ വഴയില സ്വദേശി ശോഭാ വിശ്വനാഥന്റെ സ്ഥാപനത്തിൽ മുന്‍ സുഹൃത്ത് കഞ്ചാവു കൊണ്ടു വെച്ചത്. സ്ഥാപനം റെയ്ഡ് ചെയ്ത പൊലീസ് കഞ്ചാവ് കണ്ടെടുക്കുകയും, ശോഭയെ അറസ്റ്റ് ചെയ്യുകയും ചെയ്തത് വലിയ വാർത്തയായിരുന്നു.
എന്നാൽ സംഭവം കെട്ടിച്ചമച്ചതാണെന്നും തന്നെ മനപൂർവ്വം കൂടുക്കാൻ ശ്രമിച്ചതാണെന്നും ചൂണ്ടിക്കാട്ടി പിന്നീട് ശോഭ മുഖ്യമന്ത്രി പരാതി നൽകി. ഇതോടെയാണ് സംഭവത്തിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് വിശദമായി അന്വേഷിച്ച പൊലീസ്, ശോഭയുടെ സുഹൃത്തും തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഉടമയുടെ മകനുമായ ഹരീഷ് കഞ്ചാവ് കൊണ്ടുവെച്ചതാണെന്ന് കണ്ടെത്തി. ഹരീഷിന്റെ വിവാഹാഭ്യർഥന ശോഭ നിരസിച്ചതിന്റെ വൈരാഗ്യത്തിലാണ് ഇതെന്നും പൊലീസ് കണ്ടെത്തി.
നേരത്തെ ക്രമക്കേട് നടത്തിയതിന് വീവേഴ്സ് വില്ലേജില്‍ നിന്ന് പുറത്താക്കിയ ജീവനക്കാരന് വിവേക് രാജിന് ഹരീഷ് കഞ്ചാവ് നല്കി. സ്ഥാപനത്തിലെ ജീവനക്കാരി ഉഷയുടെ സഹോയത്തോടെ വിവേക് രാജാണ് കഞ്ചാവ് ഒളിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി. ഇതോടെ ഹരീഷിനെയും വിവേക് രാജിനെയും പ്രതിയാക്കി ക്രൈംബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. ഒപ്പം ശോഭ വിശ്വനാഥനെതിരായ കേസ് റദ്ദാക്കുകയും ചെയ്തു. അന്വേഷണത്തിൽ തുടർ നടപടികൾ നടക്കുന്നതിനിടെയാണ് ഉഷയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 31 ന് വീവേഴ്സ് വില്ലേജിന്റെ വഴുതക്കാട്ടെ ഓഫീസിൽ നിന്ന് നര്‍ക്കോട്ടിക് സെൽ നടത്തിയ റെയ്ഡിൽ 850 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.