• HOME
  • »
  • NEWS
  • »
  • crime
  • »
  • സഹപാഠിയുടെ അശ്ലീല ഫോട്ടോ പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണി: പ്ലസ് വൺ വിദ്യാർഥിനിയും മാതാപിതാക്കളും 15 ലക്ഷം തട്ടിയതായി പരാതി

സഹപാഠിയുടെ അശ്ലീല ഫോട്ടോ പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണി: പ്ലസ് വൺ വിദ്യാർഥിനിയും മാതാപിതാക്കളും 15 ലക്ഷം തട്ടിയതായി പരാതി

പ്ലസ് വൺ വിദ്യാർഥിനിക്കും മാതാപിതാക്കൾക്കും എതിരെയാണ് സഹപാഠിയുടെ മാതാവ് സൈബർ സെല്ലിൽ പരാതി നൽകിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കോട്ടയം: സഹപാഠിയുടെ അശ്ലീല ഫോട്ടോ മോശം സൈറ്റുകളിൽ പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പ്ലസ് വൺ വിദ്യാർഥിനിയായ കൂട്ടുകാരിയും മാതാപിതാക്കളും ചേർന്ന് 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. കടുത്തുരുത്തി മാഞ്ഞൂർ പഞ്ചായത്തിലെ അപ്പൻ കവലയ്ക്കു സമീപം താമസിക്കുന്ന പ്ലസ് വൺ വിദ്യാർഥിനിക്കും മാതാപിതാക്കൾക്കും എതിരെയാണ് സഹപാഠിയുടെ മാതാവ് സൈബർ സെല്ലിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

    പരാതിക്കാരിയുടെ മകളും പണം തട്ടിയെടുക്കാൻ കൂട്ടുനിന്ന പെൺകുട്ടിയും ഞീഴൂരിലെ ഒരു സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളും കൂട്ടുകാരികളുമാണ്. കൂട്ടുകാരിയുടെ അശ്ലീല ഫോട്ടോകൾ ചിലരുടെ കൈവശമുണ്ടെന്നും ഇത് മോശം സൈറ്റുകളിൽ ഇടാതിരിക്കാൻ അവർക്ക് പണം നൽകണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരിയെ പലതവണ ഫോണിൽ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നു പരാതിയിൽ പറയുന്നു. ഭയന്നുപോയ കുടുംബം പ്രശ്നങ്ങൾ ഒഴിവാക്കാനായി പണം നൽകി. പലതവണയായി 15 ലക്ഷത്തോളം രൂപ ഇവർ തട്ടിച്ചെടുത്തതായി പരാതിയിൽ പറയുന്നു.

    കൂട്ടുകാരിയുടെയും കുടുംബത്തിന്റെയും ഭീഷണി ഏറിയതോടെ മകൾ പഠിപ്പ് നിർത്തുകയും വീടിനു പുറത്തിറങ്ങാൻ പോലും ഭയപ്പെടുകയും ചെയ്യുന്ന സ്ഥിതി വന്നതോടെയാണ് മാതാവ് പരാതി നൽകിയത്. പൊലീസ് പരാതിക്കാരിയുടെയും മകളുടെയും മൊഴിയെടുത്തു. ഫോണുകളും പരിശോധിച്ചു.

    പണം വച്ചു ചീട്ടുകളി: പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 11 പേർ പിടിയിൽ; 10 ലക്ഷം രൂപ പിടിച്ചെടുത്തു

    പത്തനംതിട്ട പൊലീസ് ഉദ്യോഗസ്ഥനടങ്ങുന്ന 11 അംഗ ചീട്ടുകളി സംഘം പിടിയിൽ. ഇവരിൽ നിന്ന് 10.13 ലക്ഷം രൂപ പിടിച്ചെടുത്തു. പാലക്കാട് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ സിവിൽ പൊലീസ് ഓഫിസർ അനൂപ് കൃഷ്ണൻ (32), കോയിപ്രം കണ്ടത്തിൽ എ ശ്രീകുമാർ (ഹരി - 42), നെടുങ്കുന്നം കാടുവെട്ടി എസ് പ്രദീപ് (38), വെൺമണി പുന്തല പള്ളിപടിഞ്ഞാറേതിൽ അഷ്റഫ് (49), കങ്ങഴ ഇടയരിക്കപ്പുഴ പുത്തൻവീട്ടിൽ റഷീദ് (38), ചെറിയനാട് നെടുവാരംകോട് കുഴിത്തുണ്ടിൽ പ്രസാദ് (52), കുന്നന്താനം മാരൂർ സുരേന്ദ്രൻ പിള്ള (53), കടയ്ക്കാവൂർ മാമ്പള്ളി കുന്നുംപുറം ബി വിനോദ്, ചെങ്ങന്നൂർ മുടിയുഴത്തിൽ ബാബു ജോൺ (52), പറക്കോട് കൈലാസം എൻ രഘുനാഥൻ (58), ചെറുവള്ളി ഞാലിയിൽ സിബി ആന്റണി (54) എന്നിവരാണ് പിടിയിലായത്.

    Also Read- ഓസ്ട്രേലിയക്കാരന്റെ ജട്ടി തിരുവനന്തപുരം കോടതിയിലെങ്ങനെ വന്നു?

    സ്വകാര്യ ക്ലബ്ബിൽ പണം വച്ചുള്ള ചീട്ടുകളി നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ എം മധുകറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ മൂന്നരയോടെയാണ് പരിശോധന നടന്നത്. പത്തനംതിട്ടയിൽ നിന്നും കോയിപ്രത്തു നിന്നുമുള്ള പൊലീസുകാരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നതും പ്രതികളെ പിടികൂടിയതും. സംഘത്തിൽ ഉണ്ടായിരുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനടക്കം ചിലർ കടന്നുകളഞ്ഞു.
    Published by:Rajesh V
    First published: