• HOME
  • »
  • NEWS
  • »
  • crime
  • »
  • ചില്ലറ നൽകാത്തതിനു കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാർ യാത്രക്കാരനെ മർദിച്ചെന്ന് പരാതി

ചില്ലറ നൽകാത്തതിനു കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാർ യാത്രക്കാരനെ മർദിച്ചെന്ന് പരാതി

മൂക്കിന് പരിക്കേറ്റ് രക്തം വാർന്ന നിലയിലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.

  • Share this:

    കോഴിക്കോട് നാദാപുരത്ത് സ്വകാര്യ ബസ് ജീവനക്കാർ യാത്രക്കാരനെ മർദിച്ചെന്ന് പരാതി. കക്കം വെള്ളി സ്വദേശി പുരുഷു (61) പൊലീസിൽ പരാതി നൽകി. തലശേരി- നാദാപുരം റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് മർദിച്ചതെന്നാണ് പരാതി. ചില്ലറ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് മർദിച്ചതെന്ന് യാത്രക്കാർ പറഞ്ഞു. ശനിയാഴ്ച രാത്രി ഏഴര മണിയോടെ തലശ്ശേരിയിൽ നിന്നും നാദാപുരത്തേക്ക് വരുന്നതിനിടെയാണ് സംഭവം.

    Also read-സൈഡ് ചോദിച്ചതിന് ബൈക്ക് യാത്രികനെ കാറിലെത്തിയവർ മദ്യലഹരിയിൽ മർദിച്ചു

    പരിക്കേറ്റ പുരുഷുവിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കിന് പരിക്കേറ്റ് രക്തം വാർന്ന നിലയിലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. നാദാപുരം പൊലീസിൽ പരാതി നൽകി.

    Published by:Sarika KP
    First published: