നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Medical College | മെഡിക്കൽ കോളേജിൽ മരിച്ചയാളുടെ മോതിരം കാണാതായതായി പരാതി; വീഴ്ചയുണ്ടോയെന്ന് മനുഷ്യാവകാശ കമ്മീഷൻ

  Medical College | മെഡിക്കൽ കോളേജിൽ മരിച്ചയാളുടെ മോതിരം കാണാതായതായി പരാതി; വീഴ്ചയുണ്ടോയെന്ന് മനുഷ്യാവകാശ കമ്മീഷൻ

  മൃതദേഹത്തിൽനിന്ന് മോതിരം ഊരിയെടുക്കാൻ കഴിഞ്ഞില്ലെന്നും, മോതിരം ഉൾപ്പടെ പൊതിഞ്ഞു കെട്ടിയതായും റിപ്പോർട്ടിൽ പറയുന്നു

  death

  death

  • Share this:
   തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചയാളുടെ കൈവിരലില്‍ കിടന്ന സ്വര്‍ണ്ണ മോതിരം കാണാതായെന്ന പരാതി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. മരിച്ചയാളുടെ മകന്റെ പരാതിയില്‍ മൃതദേഹം പൊതിഞ്ഞു കെട്ടിയ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെടുന്നത്.

   വീഴ്ചയുണ്ടായതായി ബോധ്യപ്പെട്ടാല്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഉത്തരവ് നല്‍കി. ചെമ്പഴന്തി സ്വദേശി കെ. അശോക് കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ മരിച്ച അശോക് കുമാറിന്റെ പിതാവിന്റെ കൈയിലുണ്ടായിരുന്ന മോതിരമാണ് കാണാതായത്. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറില്‍ നിന്നും മനുഷ്യാവകാശ കമ്മീഷന്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വാങ്ങി.

   അതേസമയം മൃതദേഹത്തിൽനിന്ന് മോതിരം ഊരിയെടുക്കാൻ കഴിഞ്ഞില്ലെന്നും, മോതിരം ഉൾപ്പടെ പൊതിഞ്ഞു കെട്ടിയതായും റിപ്പോർട്ടിൽ പറയുന്നു. മൃതദേഹത്തോടൊപ്പം മോതിരം സൂക്ഷിച്ച കാര്യം അനന്തരാവകാശിയെ അറിയിക്കണമെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ ആശുപത്രി ജീവനക്കാർ ഇക്കാര്യത്തിൽ വീഴ്ച വരുത്തി. കോവിഡായതിനാല്‍ ആശുപത്രി ജീവനക്കാര്‍ക്കൊഴികെ മറ്റാര്‍ക്കും മൃതദേഹം കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നില്ല. മോഷണം നടന്നതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

   KSRTC | കെഎസ്ആർടിസി കണ്ടക്ടർ മർദ്ദിച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു; കരൾരോഗിയായ യുവാവ് മരിച്ചു

   കൊല്ലം: യാത്രയ്ക്കിടെ മദ്യപാനിയാണെന്ന് പറഞ്ഞ് കെഎസ്ആർടിസി ബസ് കണ്ടക്ടർ മർദിച്ചതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച കരൾ രോഗിയായ യുവാവ് ചികിൽസയിലിരിക്കെ മരിച്ചു. കൊല്ലം ഭാരതീപുരം സ്വദേശി അനിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ കഴിഞ്ഞ് മടങ്ങുമ്പോഴാണ് കരൾരോഗിയായ അനിയെ മദ്യപാനിയാണെന്ന് ആരോപിച്ച് കണ്ടക്ടർ ബസിലിട്ട് മർദിച്ചത്.

   ഇക്കഴിഞ്ഞ നവംബർ  ഇരുപതിനാണ് ഭാരതീപുരം സ്വദേശി അനിക്ക് കെഎസ്ആർടിസി ബസിൽ വെമ്പായത്തു വച്ച് മർദനമേറ്റത്. കരൾ രോഗത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം പുനലൂരിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അനിയ്ക്ക് മർദനമേറ്റത്.
   ബസിലെ ആളൊഴിഞ്ഞ പിൻസീറ്റിൽ കിടന്നപ്പോൾ മദ്യപിച്ച് കിടക്കുകയാണെന്നാരോപിച്ച് കണ്ടക്ടർ അനിയെ മർദിക്കുകയായിരുന്നു. കൂടാതെ അനിയെ വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു.
   കണ്ടക്ടറുടെ വാക്ക് വിശ്വസിച്ച് മെഡിക്കൽ പരിശോധന പോലും നടത്താതെ കേസെടുത്ത് പെറ്റി ഈടാക്കാനാണ് ആദ്യം പൊലീസുകാർ ശ്രമിച്ചത്. എന്നാൽ ആശുപത്രി രേഖകൾ ഉൾപ്പടെ കാണിച്ചതോടെ നിരപരാധിയാണെന്ന് മനസിലാക്കി അനിയെ പൊലീസ് വിട്ടയക്കുകയായിരുന്നു. ഈ സംഭവത്തിനുശേഷം കടുത്ത മനോവിഷമത്തിലായിരുന്ന അനി രണ്ട് ദിവസം മുൻപാണ് വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ചത് .

   തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ മരണമടയുകയായിരുന്നു. ഈ സംഭവത്തിൽ പുനലൂർ കെ.എസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ രാജീവിനെതിരെ വട്ടപ്പാറ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെയും തുടർനടപടി ഉണ്ടായിട്ടില്ല. കെഎസ്ആർടിസി എംഡിക്കും അനി പരാതി നൽകിയിരുന്നു. നിരപരാധിയെ കുറ്റക്കാരനാക്കിയ കണ്ടക്ടറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
   Published by:Anuraj GR
   First published: