രണ്ട് കോടി രൂപ വിലയുള്ള വിഗ്രഹം മോഷണം പോയെന്ന പരാതി വ്യാജം; തോട്ടിൽ നിന്നും കണ്ടെത്തിയ വിഗ്രഹത്തിൽ 14 ഗ്രാം സ്വർണം മാത്രം

അതിക്രമം കാട്ടിയ മുൻ ജീവനക്കാരനെ മോഷണക്കേസിൽ പെടുത്താനുള്ള നാടകത്തിന്റെ ഭാഗമായാണ് ഉടമകൾ വ്യാജ പരാതി നൽകിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: September 29, 2020, 6:20 PM IST
രണ്ട് കോടി രൂപ വിലയുള്ള വിഗ്രഹം മോഷണം പോയെന്ന പരാതി വ്യാജം; തോട്ടിൽ നിന്നും കണ്ടെത്തിയ വിഗ്രഹത്തിൽ 14 ഗ്രാം സ്വർണം മാത്രം
വിഗ്രഹ നിർമ്മാണ കേന്ദ്രത്തിൽ പൊലീസ് പരിശോധന നടത്തുന്നു
  • Share this:
ആലപ്പുഴ: ചെങ്ങന്നൂരിൽ രണ്ട് കോടി രൂപ വിലയുള്ള പഞ്ചലോഹ വിഗ്രഹം മോഷണം പോയെന്ന പരാതി വ്യാജമെന്ന് പൊലീസ്. വിഗ്രഹ നിർമ്മാണശാലയിൽ നിന്നും മോഷണം പോയ വിഗ്രഹം സമീപത്തെ ഒരു തോട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു. വിഗ്രഹത്തിൽ വെറും 14 ഗ്രാം സ്വർണം മാത്രമാണ് ഉപയോഗിച്ചിരുന്നെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിൽ അതിക്രമം കാട്ടിയ മുൻ ജീവനക്കാരനെ മോഷണക്കേസിൽ പെടുത്താനുള്ള നാടകത്തിന്റെ ഭാഗമായാണ് ഉടമകൾ വ്യാജ പരാതി നൽകിയതെന്നും പൊലീസ് വ്യക്തമാക്കി.

എം.സി. റോഡിൽ കാരയ്ക്കാട് പണിക്കേഴ്സ് ഗ്രാനൈറ്റ്സ് എന്ന സ്ഥാപനത്തിൽ നിന്നാണ് വിഗ്രഹം മോഷണം പോയെന്ന പരാതി പൊലീസിന് ലഭിച്ചത്. ഒരു സംഘം സ്ഥാപനത്തിൽ ആക്രമണം നടത്തി രണ്ട് കോടി രൂപ വിലയുള്ള പഞ്ചലോഹ വിഗ്രഹം കവർന്നെന്നായിരുന്നു പരാതി. ലണ്ടനിലെ കെന്റ് അയ്യപ്പക്ഷേത്രത്തിനു വേണ്ടി നിർമ്മിച്ച വിഗ്രഹമാണ് മോഷണം പോയതെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് പിന്നിൽ സോണി എന്ന മുൻ ജീവനക്കാരനാണെന്നും ഉടമകളായ മഹേഷ് പണിക്കരും പ്രകാശ് പണിക്കരും ആരോപിച്ചിരുന്നു.

Also Read ബഹറൈൻ സൂപ്പർമാർക്കറ്റിൽ ഗണേശ വിഗ്രഹങ്ങൾ തകർത്ത സംഭവം; സ്വദേശി വനിതയ്ക്കെതിരെ കേസെടുത്തു


പരാതിയിൽ സംശയം തോന്നിയ പൊലീസ് ഉടമകളെ ചോദ്യം ചെയ്തതോടെയാണ് മോഷണ നാടകത്തിന്റെ ചുരുളഴിഞ്ഞത്. തങ്ങളെ ആക്രമിച്ച ജീവനക്കാരനെ കവർച്ചാക്കേസിൽ കൂടി കുടുക്കാനാണ് വ്യാജ പരാതി നൽകിയതെന്ന് ഉടമകൾ മൊഴി നൽകി. ഇവരുടെ മൊഴിയനുസരിച്ച് സമീപത്തെ തോട്ടിൽ നിന്നും വിഗ്രഹം കണ്ടെക്കുകയും ചെയ്തു.
Published by: Aneesh Anirudhan
First published: September 29, 2020, 6:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading