ഇന്റർഫേസ് /വാർത്ത /Crime / 73 കാരിക്ക് POCSO; മകൻ വീട്ടിലെ വാറ്റ് എക്സൈസിനെ അറിയിച്ചതിന് അയൽവാസിയായ യുവതി കുടുക്കിയതെന്ന് മുഖ്യമന്ത്രിക്ക് പരാതി

73 കാരിക്ക് POCSO; മകൻ വീട്ടിലെ വാറ്റ് എക്സൈസിനെ അറിയിച്ചതിന് അയൽവാസിയായ യുവതി കുടുക്കിയതെന്ന് മുഖ്യമന്ത്രിക്ക് പരാതി

sreemathi

sreemathi

അയൽവാസിയായ 14കാരനെ പീഡിപ്പിച്ചെന്ന കേസിൽ 45 ദിവസം ജയിലിൽ കിടന്ന സ്ത്രീയാണ് പരാതി നല്‍കിയത്

  • Share this:

കൊല്ലം: 14 കാരനെ പീഡിപ്പിച്ചെന്ന പേരിൽ തന്നേ പോക്സോ കേസിൽപെടുത്തിയതായി പട്ടികജാതിക്കാരിയായ 73 കാരി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അയൽവാസിയുടെ വീട്ടിൽ ചാരായം വാറ്റുന്നത് തന്റെ മകൻ എക്സൈസിനെ അറിയിച്ചതിന്‍റെ വിരോധത്തിലാണ് സംഭവമെന്നാണ് പരാതി.

കൊല്ലം കുളത്തൂപ്പുഴ സ്വദേശി ശ്രീമതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ശ്രീമതിയുടെ മകനാണ് അയൽവാസിയുടെ ഫാം ഹൌസിലെ ചാരായം വാറ്റ് എക്സൈസിനെ അറിയിച്ചത്. ഇതേത്തുടർന്ന് അയൽവീട്ടിലെ യുവതി ശ്രീമതിക്കെതിരെ പോക്സോ കേസ് നൽകുകയായിരുന്നു. 14കാരനായ മകനെ പീഡിപ്പിച്ചെന്ന പരാതിയാണ് ശ്രീമതിക്കെതിരെ നൽകിയത്. ഈ കേസിൽ ശ്രീമതിക്ക് 45 ദിവസം ജയിലിൽ കിടക്കേണ്ടിവന്നു. ഇതോടെയാണ് കേസ് പുനരന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

വാക്സിനെടുത്ത് വീട്ടിലെത്തിയതിന് പിന്നാലെയാണ്, പൊലീസുകാർ എത്തി തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് ശ്രീമതി പറയുന്നു. ഉടൻ തിരികെ എത്തിക്കാമെന്ന് പറഞ്ഞാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അവിടെ നിന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യത്തിന് ആളുണ്ടോയെന്ന് ചോദിച്ച് റിമാൻഡ് ചെയ്തു. കേസിന്‍റെ വിവരം തന്നെ അറിയിക്കുകയോ, വാദം കേൾക്കുകയോ ചെയ്തില്ലെന്നും ശ്രീമതി പറയുന്നു. സംഭവത്തിൽ പുനരന്വേഷണം നടത്തി പട്ടികജാതിക്കാരിയായ തന്നെ കള്ളക്കേസിൽ കുടുക്കിയവർക്കെതിരെ നടപടി വേണമെന്നാണ് ശ്രീമതിയുടെ ആവശ്യം.

ശ്രീമതിയുടെ അയൽവീട്ടിലെ ഫാം ഹൌസിൽ ചാരായംവാറ്റ് നടക്കുന്ന വിവരം മകൻ എക്സൈസിൽ വിളിച്ച് അറിയിച്ചിരുന്നു. തുടർന്ന് സ്ഥലത്ത് എക്സൈസ് റെയ്ഡ് നടത്തിയിരുന്നു. ഈ സംഭവത്തിലുള്ള വൈരാഗ്യം തീർക്കാനാണ് ശ്രീമതിയെ പോക്സോ കേസിൽ കുടുക്കിയതെന്നാണ് ആരോപണം.

Also Read- Arrest | പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചയാൾ അറസ്റ്റിൽ

കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവത്തിൽ അയല്‍വാസിയുടെ വീടിനു പുറകില്‍ ചാരായം കുഴിച്ചിട്ട് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായിരുന്നു. തൃശൂർ പാലപ്പിള്ളി സ്വദേശി ജിഷ്ണു രാമകൃഷ്ണന്‍ (26) ആണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതി പാലപ്പിള്ളി പള്ളത്ത് വീട്ടില്‍ രാജേഷ് (41) നേരത്തെ അറസ്റ്റിലായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലപ്പിള്ളിയില്‍ പലചരക്കു കട നടത്തുന്ന രാജേഷ് റോഡ് കൈയ്യേറി വീട്ടിലേക്കുള്ള വഴിയില്‍ ചെറിയ പാലം കോണ്‍ക്രീറ്റ് ചെയ്തത് അയല്‍വാസിയും കെഎസ്ഇബി ജീവനക്കാരനുമായ സതീഷ് ചോദ്യം ചെയ്തിരുന്നു. ഇതു സംബന്ധിച്ച് അധികൃതർക്ക് പരാതി നല്‍കുകയും ചെയ്തു. ഇതേത്തുടർന്ന് രാജേഷിന് പാലം പൊളിച്ചുമാറ്റേണ്ടി വന്നു. പാലം പൊളിച്ചു മാറ്റേണ്ടി വന്നതിലുള്ള വൈരാഗ്യമാണ് കള്ളക്കേസില്‍ കുടുക്കുന്നതിനു കാരണമായതെന്നു പൊലീസ് പറയുന്നു. രാജേഷും സുഹൃത്തായ ജിഷ്ണുവും ചേര്‍ന്ന് അഞ്ചു ലിറ്റര്‍ ചാരായം വാറ്റി സതീഷിന്റെ പണി നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനു പുറകില്‍ കുഴിച്ചിടുകയായിരുന്നു. അഞ്ചു കുപ്പികളിലാക്കിയാണ് ചാരായം കുഴിച്ചിട്ടത്. തുടര്‍ന്ന് ജിഷ്ണു പൊലീസിനെ ഫോണില്‍ വിവരം അറിയിച്ചു. വിവരം ലഭിച്ചത് അനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയില്‍ ചാരായം കണ്ടെത്തി.

എന്നാല്‍ രഹസ്യ ഫോണ്‍ സന്ദേശത്തില്‍ സംശയം തോന്നിയ പൊലീസ് ഇതേക്കുറിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യഥാർഥ പ്രതികളെ കണ്ടെത്തിയത്. ഇതോടെ രാജേഷും ജിഷ്ണുവും ഒളിവിൽ പോയി. രാജേഷിനെ ജൂണ്‍ 31ന് പിടികൂടിയിരുന്നു. ഇതോടെ ജിഷ്ണു മംഗലാപുരത്തേക്കു കടന്നു. എന്നാൽ കഴിഞ്ഞ ദിവസം രഹസ്യമായി നാട്ടിലെത്തിയ ജിഷ്ണു, വെള്ളിക്കുളങ്ങരയിലെ ഭാര്യവീട്ടില്‍ രഹസ്യ സന്ദര്‍ശനം നടത്തി മടങ്ങുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. കൊരട്ടി ഇന്‍സ്‌പെക്ടര്‍ ബി കെ അരുണും സംഘവുമാണ് ജിഷ്ണുവിനെ പിടികൂടിയത്.

First published:

Tags: Crime news, Kollam district, Kollam News