തമിഴ്നാട്: പൊലീസ് പിടിയിലായ യുവാക്കളുടെ പല്ല്, കട്ടിംഗ് പ്ലേയർ ഉപയോഗിച്ച് പിഴുതു മാറ്റിയെന്ന പരാതി. തിരുനെൽവേലിയിലാണ് സംഭവം. പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം അടിപിടി കേസിൽ അറസ്റ്റിലായ 10 പേരുടെ പല്ല് പിഴുത് മാറ്റി എന്നാണ് ആരോപണം.
Also read-കോഴിക്കോട് അഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി ഒരാള്‍ അറസ്റ്റില്‍
പ്രതിഷേധം ശക്തമായതോടെയാണ് ആരോപണ വിധേയനായ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചത്. പീഡന വിവരം പുറത്ത് പറയരുതെന്നും, പറഞ്ഞാൽ കൂടുതൽ കേസില്‍ പ്രതിയാക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞെന്നാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.