നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ദുരിതാശ്വാസ തട്ടിപ്പ് : ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കള്‍ക്ക് പങ്കെന്ന് ആരോപണം

    ദുരിതാശ്വാസ തട്ടിപ്പ് : ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കള്‍ക്ക് പങ്കെന്ന് ആരോപണം

    ഫണ്ട് തട്ടിപ്പില്‍ സിപിഎം കളമശേരി ഏരിയ സെക്രട്ടറി വിഎ സക്കീര്‍ ഹുസൈന്റെ പങ്കിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് പരാതി നല്‍കി

    പ്രളയ ഫണ്ട് തട്ടിപ്പിൽ അറസ്റ്റിലായ കളക്ട്രേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദ്

    പ്രളയ ഫണ്ട് തട്ടിപ്പിൽ അറസ്റ്റിലായ കളക്ട്രേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദ്

    • Share this:
    പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ എറണാകുളം ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ആരോപണം. ഫണ്ട് തട്ടിപ്പില്‍ സിപിഎം കളമശേരി ഏരിയ സെക്രട്ടറി വിഎ സക്കീര്‍ ഹുസൈന്റെ പങ്കിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജി.ഗിരീഷ് ബാബു സംസ്ഥാന സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് പരാതി നല്‍കി.

    സക്കീര്‍ ഹുസൈന്‍റെ നേതൃത്വത്തില്‍ നടന്ന വന്‍ ഗൂഡാലോചനയാണ് പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിന് പിന്നിലെന്നാണ് സഹകരണ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. കലക്ടറുടെ ഫണ്ടില്‍ നിന്ന് അയ്യനാട് സഹകരണ ബാങ്കിന്‍റെ അക്കൗണ്ടിലേക്ക് വന്ന 5.54 ലക്ഷം രൂപ കേസിലെ മുഖ്യ പ്രതിയായ അന്‍വറിന് നല്‍കാന്‍ ഏരിയാ സെക്രട്ടറിയായ സക്കീര്‍ ഹുസൈന്‍ ബാങ്ക് സെക്രട്ടറിക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം. സംഭവം വിവാദമാകുമെന്ന് ഉറപ്പായതോടെ പണം തിരിച്ചടച്ച് പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ സക്കീര്‍ ഹുസൈന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.

    You may also like:ദേവനന്ദ മുങ്ങി മരിച്ചത് തടയണയ്ക്ക് സമീപമല്ലെന്ന് പ്രാഥമിക ഫോറൻസിക് നിഗമനം [NEWS]ഗ്ലാമർ ലോകത്തിന്റെ പടവുകൾ കയറി സാനിയ അയ്യപ്പൻ; പുതിയ ലുക്കുമായി താരം
    ;
    [PHOTO]
    ചരിത്രത്തെ വളച്ചൊടിക്കുന്നു; മോഹൻലാൽ ചിത്രത്തിനെതിരെ മരയ്ക്കാറുടെ കുടുംബം
    [VIDEO]


    സക്കീര്‍ ഹുസൈന് പുറമേ സിപിഎം പ്രാദേശിക നേതാവും ബാങ്ക് പ്രസിഡന്‍റുമായ കെആര്‍ ജയചന്ദ്രന്‍റെയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെയും പങ്കിനെ കുറിച്ചും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കലക്ടറുടെ അക്കൗണ്ടില്‍ നിന്ന് മാറ്റിയ പണം എളുപ്പത്തില്‍ പുറത്തുകടത്താം എന്ന ലക്ഷ്യത്തോടെയാണ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ചതെന്നും പരാതിയിൽ പറയുന്നു.

    കേസിൽ സിപിഎം പ്രാദേശിക നേതാവ് നിധിൻ, ഭാര്യ ഷിന്ടു എന്നിവർ അറസ്റ്റിലായിരുന്നു. തൃക്കാക്കര ലോക്കൽ കമ്മിറ്റി അംഗം നിധിന്റെ അക്കൗണ്ടിൽ രണ്ടര ലക്ഷം രൂപ എത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കേസിൽ മുഖ്യ ഇടനിലക്കാരനും രണ്ടാം പ്രതിയുമായ മഹേഷ്‌ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങി.  ഒളിവിലായ മൂന്നാം പ്രതിയും സിപിഎം നേതാവുമായ എംഎം അൻവർ ഹൈക്കോടതിയിൽ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

    ആദ്യ കേസിന് സമാനമായി നിധിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം എത്തിച്ചതിന് ശേഷം പിന്നീട് പിൻവലിക്കുകയായിരുന്നു. നിധിന്റെ ഭാര്യയുടെ ദേനാ ബാങ്ക് അക്കൗണ്ടിലേക്ക് 2.5 ലക്ഷം രൂപയാണ് പ്രളയ ദുരിതാശ്വാസമായി അയച്ചത്. ഈ തുക തിരിച്ചുപിടിക്കാന്‍ ജില്ലാ കലക്ടര് ദേനാ ബാങ്കിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ തുക രണ്ടാം പ്രതി മഹേഷിനു കൈമാറിയെന്നാണ് ഇരുവരും മൊഴി നൽകിയിരിക്കുന്നത്.

    തട്ടിപ്പ് നടന്ന അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് മൂന്നാം പ്രതിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ അന്‍വറിന്റെ അൻവറിന്റെ ഭാര്യ. ഇവരുടെ അക്കൌണ്ടിലേക്ക് പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 10.54 ലക്ഷം രൂപ എത്തിയതായി നേരത്തേ കണ്ടെത്തിയിരുന്നു. നവംബർ 28 ന് 2.5 ലക്ഷം വീതം രണ്ടു തവണകളായി തുക എത്തുകയും അൻവർ അതു പിൻവലിക്കുകയും ചെയ്തു. ഇതിൽ ഒരു ലക്ഷത്തോളം രൂപ അൻവറിന്റെയും ഭാര്യയുടെയും പേരിലുള്ള എച്ച്ഡിഎഫ്സി ബാങ്കിന്റെ കാക്കനാട് ശാഖയിലേക്ക് മാറ്റി, പിന്നീട് അതും പിൻവലിച്ചു.

    ജനുവരിയിൽ 21, 24 തിയതികളിൽ മൂന്നു തവണകളായി യഥാക്രമം 2.5, 1.25, 1.79 ലക്ഷം രൂപ കൂടി എത്തി. ഇത് പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് അയ്യനാട് ബാങ്ക് സെക്രട്ടറി പരാതി നൽകുകയും നടപടികൾ ഉണ്ടാവുകയും ചെയ്തത്.
    First published:
    )}