കൊച്ചിൻ ഷിപ്പ് യാർഡിലെ വിമാന വാഹിനി കപ്പലിൽ നിന്ന് കംപ്യൂട്ടർ ഹാർഡ് ഡിസ്ക്കുകൾ മോഷണം പോയി; പൊലീസ് അന്വേഷണം തുടങ്ങി

വിമാന വാഹിനി കപ്പൽ ആയ ഐഎൻഎസ് വിക്രാന്തിലെ നാല് കംപ്യൂട്ടറുകൾ തകർത്ത് ഹാർഡ് ഡിസ്കുകളും റാമും പ്രോസസ്സറുമാണ് മോഷ്ടിച്ചത്

news18-malayalam
Updated: September 18, 2019, 7:07 PM IST
കൊച്ചിൻ ഷിപ്പ് യാർഡിലെ വിമാന വാഹിനി കപ്പലിൽ നിന്ന് കംപ്യൂട്ടർ ഹാർഡ് ഡിസ്ക്കുകൾ മോഷണം പോയി; പൊലീസ് അന്വേഷണം തുടങ്ങി
mews18
  • Share this:
കൊച്ചി: ഷിപ്‌യാർഡിലെ വിമാന വാഹിനി കപ്പലിൽ നിന്ന് കംപ്യൂട്ടർ ഹാർഡ് ഡിസ്ക്കുകൾ മോഷണം പോയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കപ്പൽശാലയിൽ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായതായാണ് പൊലീസ് വിലയിരുത്തൽ. ദേശീയ സുരക്ഷാ ഏജൻസികൾ ഉൾപ്പെടെ സംഭവത്തിൽ അന്വേഷണം തുടങ്ങി. വിമാന വാഹിനി കപ്പൽ ആയ ഐഎൻഎസ് വിക്രാന്തിലെ നാല് കംപ്യൂട്ടറുകൾ തകർത്ത് ഹാർഡ് ഡിസ്കുകളും റാമും പ്രോസസ്സറുമാണ് മോഷ്ടിച്ചത്.

കൊച്ചി കപ്പൽശാലയിൽ നിർമാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലിലെ മോഷണത്തിൽ ഞെട്ടിയിരിക്കുകയാണ് രാജ്യത്തെ അന്വേഷണ ഏജൻസികൾ. തിങ്കളാഴ്ചയാണ് മോഷണവിവരം കപ്പൽശാല അറിയുന്നത്. കപ്പൽശാല അധികൃതരുടെ പരാതിയെ തുടർന്ന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. കൊച്ചി ക്രൈം ഡിറ്റാച്ച്മെന്‍റ് എ സി പി ക്കാണ് അന്വേഷണ ചുമതല.

മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിയെടുത്ത് ബലാത്സംഗം ചെയ്തു; 54 കാരൻ അറസ്റ്റിൽ

കപ്പലിൽ നിർമാണ ജോലികൾ ചെയ്യുവന്നവരെ കേന്ദ്രികരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. വിശദമായ അന്വേഷണത്തിനു ശേഷമെ പ്രതികരിക്കാൻ കഴിയൂവെന്ന് ഡിജിപി ലോക്നാഥ് ബഹ്റ വ്യക്തമാക്തി. സിഐഎസ്എഫിനാണ് കൊച്ചി കപ്പൽശാലയുടെ സുരക്ഷാ ചുമതല. വിമാനവാഹിനി നിർമ്മിക്കുന്ന സ്ഥലത്തിന്റെ പ്രത്യേക സുരക്ഷ സ്വകാര്യ ഏജൻസിക്കും നൽകിയിട്ടുണ്ട്. കഴിഞ്ഞമാസം 28 വരെ കംപ്യൂട്ടറിന് തകരാറുണ്ടായിരുന്നില്ലെന്ന് സുരക്ഷാ ക്യാമറകൾ പരിശോധിച്ചപ്പോൾ വ്യക്തമായി. സംഭവത്തിൽ അട്ടിമറിയുണ്ടോ എന്നും പ്രത്യേക സംഘം അന്വേഷിക്കും. റ്റ് വസ്തുക്കൾ മോഷ്ടിക്കാതെ കംപ്യുട്ടറിലെ ഹാർഡ് ഡിസ്കുകളും പ്രോസസ്സറും മാത്രം മോഷ്ടിച്ചത് അത്യന്തം ഗൗരവമായാണ് അന്വേഷണ സംഘം കാണുന്നത്. 2009ലാണ് കൊച്ചിയിൽ വിമാന വാഹിനി കപ്പലിന്റെ നിർമ്മാണം തുടങ്ങുന്നത്. 2021ലാണ് നിർമ്മാണം പൂർത്തിയാക്കി കപ്പൽ കൈമാറേണ്ടത്.
First published: September 18, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading