നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Gold Smuggling| സരിത് അങ്ങനെ പറഞ്ഞു; സന്ദീപിന്റെ മനസിൽ ലഡു പൊട്ടി; കിലോക്കണക്കിന് സ്വർണം കേരളത്തിലേക്ക് ഒഴുകി

  Gold Smuggling| സരിത് അങ്ങനെ പറഞ്ഞു; സന്ദീപിന്റെ മനസിൽ ലഡു പൊട്ടി; കിലോക്കണക്കിന് സ്വർണം കേരളത്തിലേക്ക് ഒഴുകി

  സരിത്തും സന്ദീപും തമ്മിൽ കഴിഞ്ഞ വർഷം ജനുവരിയിൽ  നടന്ന ഒരു സൗഹൃദ സംഭാഷണത്തിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം

  സന്ദീപും സരിത്തും

  സന്ദീപും സരിത്തും

  • Share this:
  കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്തിൻ്റെ തുടക്കം സരിത്തും സന്ദീപും തമ്മിൽ കഴിഞ്ഞ വർഷം ജനുവരിയിൽ  നടന്ന ഒരു സൗഹൃദ സംഭാഷണത്തിൽ നിന്നാണ്. യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും ദുബൈയിൽ നിന്നാണ് വരുന്നതെന്നും ഇതിന്  പരിശോധനയില്ലെന്നും സരിത് സന്ദീപിനോട് പറഞ്ഞു. എങ്കിൽ എന്തുകൊണ്ട് ഈ വഴി സ്വർണം കടത്തിക്കൂടാ എന്ന് സന്ദീപ് അന്ന് ചോദിച്ചു. അറ്റാഷെയുമായി അടുത്ത സൗഹൃദമുള്ള സ്വപ്നയുടെ സഹായം ഉണ്ടെങ്കിൽ ഇത് നിസാരമായി നടത്താം എന്ന് സന്ദീപ് തീരുമാനിച്ചു.

  ഈ ആശയം സ്വപനയുമായി പങ്കുവച്ചപ്പോൾ എല്ലാ സഹകരണവും അവർ വാഗ്ദാനം ചെയ്തു. അറ്റാഷെയോട് ഇക്കാര്യം പറയുന്നതും സ്വപ്നയാണ്. എന്നാൽ നാടു കടന്ന അറ്റാഷയെ ചോദ്യം ചെയ്യാനോ മൊഴി രേഖപ്പെടുത്താനോ കഴിയുമെന്ന് എൻ.ഐ.എയ്ക്ക് പ്രതീക്ഷയില്ല. നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യണമെങ്കിൽ അവരുടെ രാജ്യത്തിൻ്റെ അനുമതി വേണം. അതു കൊണ്ട് ഈ ഇടപാടിൽ അറ്റാഷേയ്ക്ക് ഉണ്ടായ നേട്ടത്തെക്കുറിച്ച് കസ്റ്റംസിന് വ്യക്തതയില്ല.എന്നാൽ അറ്റാഷെയ്ക്ക് സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് കസ്റ്റംസ് ഉറപ്പിക്കുന്നു. സ്വർണ്ണം വാങ്ങേണ്ടവരെയും പണം നിക്ഷേപിക്കുന്നവരെയും കണ്ടെത്തിയത് റമീസാണ്.

  TRENDING:Gold Smuggling | ആദ്യം ഡമ്മി പരീക്ഷണം; സ്വപ്നയും കൂട്ടരും 23 തവണയായി കടത്തിയത് 230 കിലോ സ്വർണമെന്ന് കസ്റ്റംസ് [NEWS]Gold Smuggling Case | അറ്റാഷെക്ക് ഗൺമാനെ നിയമിച്ചതിൽ ഡിജിപിയുടെ പങ്ക് അന്വേഷിക്കണം: വി.ടി ബൽറാം [NEWS]'രാവണന്റെ വൈമാനിക നേട്ടങ്ങൾ എന്തൊക്കെ?'; നഷ്ടമായ പാരമ്പര്യത്തേക്കുറിച്ച് ഗവേഷണവുമായി ശ്രീലങ്ക [NEWS]

  സന്ദീപും റമീസും 2014ൽ 1.5 കിലോഗ്രാം സ്വർണ്ണം കടത്തി. ഇത് കസ്റ്റംസ് പിടിക്കുകയും കേസ് എടുക്കുകയും ചെയ്തു. ഇതിന് മുൻപും ശേഷവും സന്ദീപ് സ്വർണ്ണം കടത്തിയിട്ടുണ്ടാകും എന്നാണ് കസ്റ്റംസ് കരുതുന്നത്. അതുകൊണ്ടാണ് സ്വർണ്ണക്കടത്ത് ശൃംഖലകളുമായി ഇവർക്ക് ബന്ധമുണ്ടായത്. സ്വർണ്ണം കടത്തി ലഭിച്ച പണം ഉപയോഗിച്ച് സ്വപ്നയും സന്ദീപും രണ്ട് വർഷം മുൻപ് തിരുവനന്തപുരത്ത് ഭൂമി വാങ്ങിയതായും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

  സ്വപ്നയെ കസ്റ്റംസ് ഈ ആഴ്ച ചോദ്യം ചെയ്യും. അത് എൻ.ഐ.എ.കസ്റ്റഡിയിൽ വേണോ, കസ്റ്റംസിൻ്റെ കസ്റ്റഡിയിൽ വാങ്ങി വേണോയെന്ന് തീരുമാനം എടുത്തിട്ടില്ല.രേഖകൾ കൃത്രിമമായി ഉണ്ടാക്കിയതാണ് സരിത്തിൻ്റെ പ്രധാന പങ്കാളിത്തമെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
  Published by:Rajesh V
  First published:
  )}