ഇന്റർഫേസ് /വാർത്ത /Crime / സ്കൂൾ പ്രിൻസിപ്പലിന്‍റെ മുറിയിൽ ഗർഭനിരോധന ഉറയും മദ്യകുപ്പികളും കണ്ടെത്തി

സ്കൂൾ പ്രിൻസിപ്പലിന്‍റെ മുറിയിൽ ഗർഭനിരോധന ഉറയും മദ്യകുപ്പികളും കണ്ടെത്തി

പരിശോധനയിൽ സ്കൂൾ ലൈബ്രറിയിൽ നിന്ന് ഒരു പ്രത്യേക മതത്തിന്റെ പ്രചാരണ സാമഗ്രികളും കണ്ടെടുത്തു

പരിശോധനയിൽ സ്കൂൾ ലൈബ്രറിയിൽ നിന്ന് ഒരു പ്രത്യേക മതത്തിന്റെ പ്രചാരണ സാമഗ്രികളും കണ്ടെടുത്തു

പരിശോധനയിൽ സ്കൂൾ ലൈബ്രറിയിൽ നിന്ന് ഒരു പ്രത്യേക മതത്തിന്റെ പ്രചാരണ സാമഗ്രികളും കണ്ടെടുത്തു

  • Share this:

മൊറേന (മധ്യപ്രദേശ്): പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ പ്രിൻസിപ്പലിന്‍റെ മുറിയിൽ ഗർഭനിരോധന ഉറയും മദ്യകുപ്പികളും കണ്ടെത്തി. ബാലാവകസാശ സംരക്ഷണ കമ്മീഷൻ അംഗത്തിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച നടത്തിയ പരിശോധനയിൽ, ലൈബ്രറിക്ക് അടുത്തുള്ള മുറിയിൽ നിന്നാണ് വിലപിടിപ്പുള്ള മദ്യക്കുപ്പികളും ഗർഭനിരോധന ഉറയുടെ പാക്കറ്റകളും കണ്ടെത്തിയത്.

ബാലാവകാശ കമ്മീഷൻ അംഗം ഡോക്ടർ നിവേദിത ശർമ്മയും സംഘവും നടത്തിയ പരിശോധനയിൽ സ്കൂൾ ലൈബ്രറിയിൽ നിന്ന് ഒരു പ്രത്യേക മതത്തിന്റെ പ്രചാരണ സാമഗ്രികൾ കണ്ടെടുത്തു. സ്‌കൂൾ കണ്ടുകെട്ടാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ ജില്ലാ കളക്ടറോട് ശിപാർശ ചെയ്യുകയും പ്രിൻസിപ്പലിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുക്കകും ചെയ്തു.

സ്‌കൂൾ ലൈബ്രറിയിൽ നിന്ന് ഒരു പ്രത്യേക മതത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പുസ്തകം കണ്ടെത്തിയതായും ഡോ. ശർമ്മ മാധ്യമങ്ങളോട് പറഞ്ഞ. ഈ സംഭവം സ്കൂളിൽ പിന്തുടരുന്ന രീതികളെക്കുറിച്ച് ആശങ്ക ഉയർത്തുന്നതാണെന്നും അവർ പറഞ്ഞു.

പരിശോധനയുടെ ഫലമായി സ്കൂൾ ഉടൻ അടച്ചുപൂട്ടാൻ ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. വിദേശമദ്യക്കുപ്പികൾ കൈവശം വച്ചതിന് പ്രിൻസിപ്പലിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. സ്‌കൂളുകളിൽ കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ കർശന നടപടികളുടെ ആവശ്യകതയാണ് ഈ സംഭവം ഉയർത്തിക്കാട്ടുന്നത്.

First published:

Tags: Crime news, Madhya Pradesh