• HOME
  • »
  • NEWS
  • »
  • crime
  • »
  • Rape | ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിനുളളില്‍ എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

Rape | ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിനുളളില്‍ എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍

സ്‌കൂള്‍ കഴിഞ്ഞ് വിദ്യാര്‍ഥിനി പ്രതിയുടെ ആവശ്യപ്രകാരം പാലാ കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ എത്തി.

  • Share this:
    കോട്ടയം: ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനുള്ളില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സ്വാകാര്യ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രിപ്പ് മുടക്കി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന ജീവനക്കാരനെയും അറസ്റ്റ് ചെയതു. സംക്രാന്തി തുണ്ടിപ്പറമ്പില്‍ അഫസല്‍ ആണ് പിടിയിലായത്.

    പ്രതിയുടെ ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു വിദ്യാര്‍ഥിനി. പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ കഴിഞ്ഞ് വിദ്യാര്‍ഥിനി പ്രതിയുടെ ആവശ്യപ്രകാരം പാലാ കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ എത്തി. പിന്നീട് ആളില്ലെന്ന് പറഞ്ഞുകൊണ്ട് ട്രിപ്പ് മുടക്കുകയായിരുന്നു.

    തുടര്‍ന്ന് പാലാ ഡിവൈഎസ്പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പാലാ എസ്എച്ചഒ ഇന്‍സ്‌പെക്ടര്‍ കെ പി തോംസന്റെ നേതൃത്വത്തില്‍ പാലാ പൊലീസ് ബസിനുള്ളില്‍ നിന്നും കുട്ടിയെയും പ്രതിയെയും കണ്ടെത്തുകയായിരുന്നു.

    Also Read-Murder | വിഴിഞ്ഞം കൊലപാതകത്തില്‍ വഴിത്തിരിവ്; ചുരുളഴിഞ്ഞത് ഒരു വര്‍ഷം മുന്‍പ് നടത്തിയ കൊലപാതകവും

    പീഡനത്തിന് കൂട്ടുനിന്ന കട്ടപ്പന സ്വദേശിയായ ഡ്രൈവര്‍ എബിനെയും പൊലീസ് പിടികൂടി. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ പൊലീസ് കൗണ്‍സിലിംഗിന് വിധേയമാക്കി.

    എസ്‌ഐ അഭിലാഷ് എംഡി, എഎസ്‌ഐമാരായ ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷെറിന്‍ സ്റ്റീഫന്‍, ബീനാമ്മ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, ലക്ഷ്മി, രമ്യ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
    Published by:Jayesh Krishnan
    First published: