• HOME
  • »
  • NEWS
  • »
  • crime
  • »
  • Sexual assault | ബസില്‍ വെച്ച് പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം; ബസ് തടഞ്ഞ് നിര്‍ത്തി കണ്ടക്ടറെ പിടികൂടി നാട്ടുകാര്‍

Sexual assault | ബസില്‍ വെച്ച് പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം; ബസ് തടഞ്ഞ് നിര്‍ത്തി കണ്ടക്ടറെ പിടികൂടി നാട്ടുകാര്‍

പെണ്‍കുട്ടിയുടെ അടുത്ത് ഇരുന്ന കണ്ടക്ടര്‍ ബാഗ് പിടിച്ചുമാറ്റി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

  • Share this:
കോഴിക്കോട്: ചേളന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ബസില്‍വെച്ച് ലൈംഗികാതിക്രമം (Sexual assault) നടത്തിയ സംഭവത്തില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. പന്തീരാങ്കാവ് കക്കുഴി മധുസൂദനനെ(51)യാണ് കാക്കൂര്‍ പൊലീസ്  (Police)അറസ്റ്റ് ചെയ്തത്.

'ഒളോപ്പാറ' എന്ന ബസിലെ കണ്ടക്ടറാണ് പ്രതി.പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായുരുന്ന പെണ്‍കുട്ടിയുടെ അടുത്ത് ഇരുന്ന കണ്ടക്ടര്‍ ബാഗ് പിടിച്ചുമാറ്റി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

പെണ്‍കുട്ടി മാത്രമാണ് ബസ്സില്‍ ഇറങ്ങാന്‍ ഉണ്ടായിരുന്നത്. സുവര്‍ണപുരം ബസ് സ്റ്റോപ്പ് കഴിഞ്ഞ ഉടനെയാണ് സംഭവം നടന്നതെന്ന് പൊലിസ് പറഞ്ഞു. നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Crime | പോലീസ് പിടിക്കാതിരിക്കാന്‍ മതം മാറി മുഹമ്മദാലിയായി; എന്നിട്ടും രക്ഷയില്ല വധശ്രമകേസ് പ്രതി പിടിയില്‍

കഞ്ചാവ് മാഫിയയ്‌ക്കെതിരെ പ്രവര്‍ത്തിച്ചയാളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ മതം മാറി മലപ്പുറത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. മേല്‍തോന്നക്കല്‍ കണ്ണങ്കരക്കോണം കൈതറ വീട്ടില്‍ ദീപുവിനെയാണ് കസ്റ്റഡിയിലെടുത്തത്. 2018-ല്‍ കഞ്ചാവ് മാഫിയക്കെതിരെ ജാഗ്രത സമിതി രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ തെറ്റിച്ചിറ, ലാല്‍ഭാഗ് മനോജ് ഭവനില്‍ മുകേഷിനെ ഇയാള്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

നിരവധി മോഷണ, പിടിച്ചുപറി കേസുകളിലെ പ്രതിയായ ദീപു കഴിഞ്ഞ നാലുവര്‍ഷത്തോളമായി പോലീസിനെ കബളിപ്പിച്ച് ഗുജറാത്തിലും കര്‍ണാടകയിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലുമായി ഒളിവില്‍ കഴിയുകയായിരുന്നു.

Also Read- മലപ്പുറത്ത് ആസാമീസ് യുവതിയെ കൊന്നത് ഭർത്താവ്; പ്രതി ചാഫിയാര്‍ റഹ്മാനെ പിടികൂടിയത് ചൈനീസ് അതിർത്തിയിൽ നിന്ന്

രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ മലപ്പുറത്തുള്ള സുഹൃത്ത് മുഖേന പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തിന് സമീപം വഴിപ്പാറയില്‍ എത്തി മുസ്ലീം മതം സ്വീകരിച്ച് ദീപു എന്ന പേര് മാറ്റി മുഹമ്മദാലി ആയത്. പോലീസിനെ കബളിപ്പിക്കാനായിരുന്നു ഈ നീക്കം. മലപ്പുറത്തുനിന്ന് വിവാഹവും കഴിച്ചു. പോലീസ് പിടിയിലാവാതിരിക്കാന്‍ ഇയാള്‍ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ഫോണില്‍ ബന്ധപ്പെട്ടിരുന്നില്ല.

 Also Read- മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ പാറക്കല്ലുകൾ വെച്ചു; ട്രെയിൻ കല്ലുകൾ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോ പകർത്തി; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ദിവ്യാ ഗോപിനാഥിന്റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടികൂടാന്‍ കഴിഞ്ഞത്. അന്വേഷണത്തില്‍ ഇയാള്‍ മതംമാറി മലപ്പുറത്ത് താമസിച്ചുവരുന്നതായി രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആഴ്ചകളോളം നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

Also Read- കെ റെയില്‍ സമരം; മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയതിന് മാടപ്പള്ളിയിലെ 150 പേർക്കെതിരെ കേസ്

പിടികൂടാനെത്തിയ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് അന്വേഷണ സംഘം കീഴ്‌പ്പെടുത്തിയത്. പോത്തന്‍കോട് കൊലപാതക കേസിലെ മുഖ്യപ്രതിയായ ഒട്ടകം രാജേഷിന്റെ കൂട്ടാളിയായ ഇയാള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി, കവര്‍ച്ച അടക്കം ഇരുപതോളം കേസുകളുണ്ട്.

 Also Read- കൊച്ചിയിൽ വൻ രക്തചന്ദന വേട്ട; ദുബായിലേക്ക് കടത്താൻ ശ്രമിച്ച 2200 കിലോഗ്രാം പിടിച്ചെടുത്തു

മലപ്പുറത്ത് ഇയാള്‍ നടത്തിയ നിയമ വിരുദ്ധമായ ഇടപാടുകളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് മലപ്പുറം പോലീസുമായി ചേര്‍ന്ന് വിശദമായ അന്വേഷണം നടത്തും. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ചിറയിന്‍കീഴ് പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.ബി മുകേഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.എസ്.വിനീഷ് എ.എസ്.ഐ ഷജീര്‍, സി.പി.ഒ അരുണ്‍, റൂറല്‍ ഡാന്‍സാഫ് ടീമിലെ എ.എസ്.ഐ ബി. ദിലീപ്, സി.പി.ഒ സുനില്‍ രാജ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Published by:Jayashankar Av
First published: