• HOME
  • »
  • NEWS
  • »
  • crime
  • »
  • Attack | മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം; ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിന് ബസിന്റെ ചില്ല് അടിച്ചുതകർത്തു

Attack | മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം; ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിന് ബസിന്റെ ചില്ല് അടിച്ചുതകർത്തു

രാവിലെ ഇതേ ബസിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത ഇയാളോട് മടക്കയാത്രയിലും ടിക്കറ്റെടുക്കാതെ കയറിയത് കണ്ടക്ടർ ചോദ്യം ചെയ്തതോടെ തർക്കമാവുകയായിരുന്നു.

  • Share this:
    തിരുവനന്തപുരം: ബസിൽ യാത്ര ചെയ്യാൻ ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിന് സ്വകാര്യ ബസിന്റെ ചില്ല് യുവാവ് അടിച്ചുതകർത്തു. തിരുവനന്തപുരം (Thiruvananthapuram) കല്ലറ ഭരതന്നൂരിലാണ് മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം. ഭരതന്നൂർ - പാലോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിന്റെ ചില്ലാണ് രഞ്ജിത് എന്നയാൾ അടിച്ചുതകർത്തത്. ബസുകാരും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

    രാവിലെ ഇതേ ബസിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത രഞ്ജിത്തിനോട് തിരികെയുള്ള യാത്രയിലും ടിക്കറ്റെടുക്കാതെ കയറിയത് കണ്ടക്ടർ ചോദ്യം ചെയ്തതോടെ തർക്കമായി. ഇതിന് പിന്നാലെയാണ് ഇയാൾ ബസിന്റെ ചില്ല് തകർത്തത്. ബസിലുണ്ടായിരുന്ന തടിക്കഷണം കൊണ്ട് ഇയാൾ ബസിന്റെ മുന്നിലെയും പിന്നിലെയും ജനലുകൾ അടിച്ചുതകർക്കുകയായിരുന്നു. യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.

    ബസ് യാത്രയ്ക്കിടെ ശരീരത്തിൽ തൊട്ട് അറപ്പുളവാക്കുംവിധം പെരുമാറിയ മധ്യവയസ്ക്കനെ യുവതി ചവിട്ടിക്കൂട്ടി

    വയനാട്: ബസ് യാത്രക്കിടെ മദ്യപിച്ച് തുടര്‍ച്ചയായി ശല്യംചെയ്യുകയും ശരീരത്തില്‍ സ്പർശിക്കുകയുംചെയ്ത ആളെ സ്വയം നേരിട്ട് യുവതി. വയനാട് (Wayand) പനമരം കാപ്പുംചാല്‍ സ്വദേശിയായ സന്ധ്യയാണ് അക്രമിയെ സ്വയം കൈകാര്യം ചെയ്തത്.

    സംഭവത്തെ കുറിച്ച് സന്ധ്യ പറയുന്നത് ഇങ്ങനെ- ''നാലാം മൈലില്‍ നിന്നാണ് ബസ് കയറിയത്. വേങ്ങപ്പള്ളിയിലേക്കാണ് പോകേണ്ടിയിരുന്നത്. സ്ഥലം അറിയാത്തതുകൊണ്ട് ഡോറിനടുത്തുള്ള സീറ്റിലാണ് ഇരുന്നത്. പടിഞ്ഞാറത്തറ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കയറിയ ഒരാള്‍ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നു. അസ്വാഭാവികത ഒന്നും തോന്നിയില്ല. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ശല്യംചെയ്യല്‍ തുടങ്ങി. പിന്നില്‍ സീറ്റ് കാലിയുണ്ടെന്നും അവിടെ പോയി ഇരുന്നോളൂവെന്നും ഞാന്‍ പറഞ്ഞു.

    Also read- തിരുവനന്തപുരത്ത് KSRTC ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

    ബസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയും അയാളോട് മാറിയിരിക്കാന്‍ പറഞ്ഞു. അയാള്‍ തയ്യാറാകാതിരുന്നതോടെ ഞാന്‍ കണ്ടക്ടറോട് കാര്യം പറഞ്ഞു. കണ്ടക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ എണീറ്റുപോയി. തുടര്‍ന്ന് എന്നേയും കണ്ടക്ടറേയും അടക്കം തെറിവിളിച്ചു. പിന്നീട് ബസിന് മുന്നില്‍ കയറിനിന്നുകൊണ്ട് കേള്‍ക്കുമ്പോള്‍ അറപ്പുളവാക്കുന്ന വാക്കുകളും ഐ ലവ് യു എന്നും എന്നെ നോക്കി പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴൊന്നും പ്രതികരിച്ചില്ല. പിന്നീട് ബസിലേക്ക് കയറി വന്നിട്ട് ഈ വാക്കുകള്‍ തന്നെ പറഞ്ഞുകൊണ്ട് എന്റെ താടിക്ക് തോണ്ടികൊണ്ടിരുന്നു. അപ്പോഴാണ് താഴെ ഇറങ്ങി അയാളെ കൈകാര്യം ചെയ്തത്''.

    ബസിലുള്ള മറ്റുള്ള ആളുകള്‍ ഇയാളെ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും താന്‍ അവരെ തടയുകയായിരുന്നു. അവര്‍ അടിച്ചാല്‍ പിന്നീട് കേസ് മാറും. അതുകൊണ്ടുതന്നെ ശല്യം ചെയ്തതിന് താന്‍ തന്നെ നോക്കിക്കൊള്ളാമെന്ന് അവരോട് പറയുകയായിരുന്നുവെന്നും സന്ധ്യ പറഞ്ഞു.
    Published by:Naveen
    First published: