• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കുമ്പസാര പീഡനക്കേസ്: ജാമ്യം തേടി വൈദികർ സുപ്രീംകോടതിയിലേക്ക്

news18india
Updated: July 16, 2018, 11:32 PM IST
കുമ്പസാര പീഡനക്കേസ്: ജാമ്യം തേടി വൈദികർ സുപ്രീംകോടതിയിലേക്ക്
news18india
Updated: July 16, 2018, 11:32 PM IST
കൊച്ചി: ഓർത്തഡോക്സ് സഭയിലെ വിവാദമായ കുമ്പസാര പീഡനക്കേസിൽ ഒന്നാം പ്രതി സോണി വർഗീസ്, നാലാം പ്രതി ജെയ്‌സ് കെ ജോർജ് എന്നിവർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചു. വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.

അതേസമയം, ഓര്‍ത്തഡോക്‌സ് സഭയിലെ നാല് വൈദികര്‍ ലൈംഗിക പീഡനക്കേസില്‍ പ്രതികളായതോടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ചേര്‍ന്ന് നാല് വൈദികരെയും ആജീവനാന്തം വിലക്കിയേക്കുമെന്നാണ് സൂചനകൾ. ഇതു സംബന്ധിച്ച് ചില മുതിര്‍ന്ന മെത്രാപ്പോലീത്തമാര്‍ സഭാധ്യക്ഷനുമായി ചര്‍ച്ച നടത്തിയതായി സൂചനയുണ്ട്. വൈദികര്‍ കുറ്റം ചെയ്തുവെന്ന് തെളിയിക്കാനാവശ്യമായ തെളിവുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് വൈദികര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി മെത്രാപ്പോലീത്തമാര്‍ രംഗത്തെത്തിയത്.

നിലവിൽ ഇടവക ചുമതലകളില്‍ നിന്നു മാത്രമാണ് ഇവരെ ഒഴിവാക്കിയിരുന്നത്, കേസില്‍ രണ്ട് വൈദികര്‍ ഇപ്പോള്‍ റിമാൻഡിലാണ്. മറ്റു രണ്ടുപേര്‍ ഒളിവിലാണ്. ഇവര്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയതിനിടെയാണ് ഇരുവരും മുൻകൂർജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്.

ഫാ. ഏബ്രഹാം വര്‍ഗീസ്, ഫാ.ജെയ്‌സ് കെ. ജോര്‍ജ്, ഫാ. ജോബ് മാത്യു, ഫാ.ജോണ്‍സണ്‍ വി മാത്യു എന്നീ നാല് വൈദികരാണ് കുറ്റക്കാരായ വൈദികര്‍. മൂന്ന് വൈദികര്‍ക്കെതിരെ ബലാത്സംഗ കുറ്റവും ജോണ്‍സൺ വി മാത്യുവിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റവുമാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, വൈദികരുടെ ലൈംഗിക വിവാദത്തില്‍ സഭാ വിശ്വാസികളും പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
വൈദികര്‍ കുറ്റം സമ്മതിച്ചിട്ട് പോലും വൈദികര്‍ക്കെതിരെ സഭ ഒരു നടപടിയും സ്വീകരിക്കാത്തത് വിശ്വാസികളെ പ്രകോപിതരാക്കിയിരിക്കുകയാണ്.
First published: July 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍