Violence | റിസോർട്ടിലെത്തിയവർ ആറ്റിൽ നഗ്നരായി കുളിച്ചു; നാട്ടുകാരും റിസോർട്ടുകാരും തമ്മിൽ സംഘർഷം
Violence | റിസോർട്ടിലെത്തിയവർ ആറ്റിൽ നഗ്നരായി കുളിച്ചു; നാട്ടുകാരും റിസോർട്ടുകാരും തമ്മിൽ സംഘർഷം
റിസോർട്ടിൽ എത്തിയവരാണ് പട്ടാപ്പകൽ സ്ത്രീകളുടെ കുളിക്കടവിൽ നഗ്നരായി കുളിച്ചത്.
Vithura_clash
Last Updated :
Share this:
തിരുവനന്തപുരം: റിസോർട്ടിൽ എത്തിയവർ ആറ്റിൽ നഗ്നരായി കുളിച്ചതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ റിസോർട്ടുകാരും (Resort) നാട്ടുകാരും തമ്മിൽ വാക്കുതർക്കവും സംഘർഷവും ഉണ്ടായി. തിരുവനന്തപുരം (Thiruvananthapuram) വിതുരയിലാണ് സംഭവം. റിസോർട്ടുമായി ബന്ധമുള്ളവരാണ് പട്ടാപ്പകൽ സ്ത്രീകളുടെ കുളിക്കടവിൽ നഗ്നരായി കുളിച്ചത്. നാട്ടുകാർ ഇത് ചോദ്യം ചെയ്തലാണ് സംഘർഷത്തിന് ഇടയാക്കിയത്. ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതോടെ നിരവധി പേർക്ക് പരിക്കേറ്റു.
വിതുര ചെറ്റച്ചല്‍ ആറ്റിന്റെ തീരത്ത് ഒരു വർഷമായി റിസോർട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പേട്ട സ്വദേശിയായ സുജിത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് റിസോർട്ട് നിർമ്മിക്കുന്നത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചുമണിയോടെ ഇവിടെയെത്തിയ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേര്‍ മദ്യപിച്ച് നഗ്നരായി ആറ്റില്‍ കുളിക്കാനിറങ്ങി. സ്ത്രീകളുടെ കുളിക്കടവില്‍ നഗ്നരായി കുളിക്കുന്നത് സമീപവാസികൾ ചോദ്യം ചെയ്തു. ഇതേത്തുടർന്ന് റിസോര്‍ട്ടില്‍ വന്നവരും സന്തോഷും തമ്മില്‍ വാക്കുതർക്കവും സംഘർഷവും ഉണ്ടായി. കൂടുതൽ നാട്ടുകാർ സംഘടിച്ച് എത്തിയതോടെ സംഘർഷം രൂക്ഷമായി. ഒടുവിൽ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വിതുര പൊലീസാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
KSRTC | കമിതാക്കളുടെ അതിരുവിട്ട പെരുമാറ്റം; കെഎസ്ആർടിസി ബസ് പൊലീസ് സ്റ്റേഷനിൽ
കോളേജ് വിദ്യാർഥികളുടെ പെരുമാറ്റം അതിരുവിട്ടതോടെ കെ എസ് ആർ ടി സി ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു. കൊല്ലത്ത് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസിലാണ് തിരുവനന്തപുരം സ്വദേശികളായ വിദ്യാർഥിയും വിദ്യാർഥിനിയും കയറിയത്. ഇവർ ഒരു സീറ്റിൽ ഇരിക്കുകയും മറ്റു യാത്രക്കാർക്ക് അലോസരമുണ്ടാക്കുംവിധം പെരുമാറുകയും ചെയ്തു. യാത്രക്കാർ വിവരം കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതേക്കുറിച്ച് സംസാരിക്കാനെത്തിയ വനിതാ കണ്ടക്ടറോടും ഇരുവരും അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. വനിതാ കണ്ടക്ടർക്കെതിരെ കെ എസ് ആർ ടി സി എം.ഡിക്ക് ഇ മെയിൽ അയച്ചതായും കൂട്ടത്തിലുണ്ടായിരുന്ന ആൺ വിദ്യാർഥി ആക്രോശിച്ചു.
ഇതേത്തുടർന്ന് വനിതാ കണ്ടക്ടർ വിവരം കെ എസ് ആർ ടി സി അധികൃതരെ അറിയിച്ചു. ഉടൻ തന്നെ കെ എസ് ആർ ടി സി ചാത്തന്നൂർ ഡിപ്പോയുമായി കൺട്രോൾ യൂണിറ്റ് ബന്ധപ്പെടുകയും ബസ് പൊലീസ് സ്റ്റേ,നിലേക്ക് പോകാൻ നിർദേശിക്കുകയുമായിരുന്നു. ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലാണ് ബസ് എത്തിച്ചത്. തുടർന്ന് യുവാവിനെയും യുവതിയെയും പൊലീസിന് കൈമാറി.
വനിതാ കണ്ടക്ടറുടെ പരാതിയിൽ ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തു. ഡ്യൂട്ടി തടസപ്പെടുത്തിയതിനും ബസിന്റെ ട്രിപ്പ് മുടക്കിയതിനുമാണ് കേസ്. തിരുവനന്തപുരം സ്വദേശികളായ യുവാവും യുവതിയും കൊല്ലത്തെ കോളേജിലാണ് പഠിക്കുന്നത്. കൊല്ലത്ത് നിന്ന് ആറ്റിങ്ങലിലേക്കുള്ള ബസിലാണ് ഇവർ കയറിയത്. കേസെടുത്ത ശേഷം പൊലീസ് ഇരുവരുടെയും വീട്ടുകാരെ വിളിച്ചുവരുത്തുകയും അവർക്കൊപ്പം വിടുകയും ചെയ്തു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.