• HOME
  • »
  • NEWS
  • »
  • crime
  • »
  • Crime News | മക്കളെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ യുവതിയെ തിരിച്ചെത്തിക്കുന്നതിനെച്ചൊല്ലിയുളള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്ക്

Crime News | മക്കളെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ യുവതിയെ തിരിച്ചെത്തിക്കുന്നതിനെച്ചൊല്ലിയുളള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്ക്

സലിമിന്റെ മകൾ ചന്ദനത്തോപ്പ് സ്വദേശിയായ അൻസറിനൊപ്പം താമസിക്കുന്നതിനെച്ചൊല്ലി മാസങ്ങളായി നടക്കുന്ന തർക്കങ്ങളാണ് ശനിയാഴ്ച അക്രമത്തിൽ കലാശിച്ചത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കൊല്ലം: മക്കളെ ഉപേക്ഷിച്ചുപോയ യുവതിയെ തിരിച്ചെത്തിക്കുന്നതിനെച്ചൊല്ലിയുണ്ടായ ഒത്തുതീർപ്പ് ചർച്ച കൈയ്യാങ്കളിയിൽ അവസാനിച്ചു. ഏറ്റുമുട്ടലിൽ മൂന്നുപേർക്ക് പരിക്കേറ്റു. കൊല്ലം പോളയത്തോട്ടിൽ രാത്രി 11 മണിയോടെയാണ് അക്രമമുണ്ടായത്. കൊട്ടിയം തഴുത്തലയിൽ താമസിക്കുന്ന പോളയത്തോട് വയലിൽത്തോപ്പിൽ സലിം (54), സഹോദരീപുത്രൻ പോളയത്തോട് പുതുവൽപ്പുരയിടത്തിൽ മുഹമ്മദ് തസ്‌ലീക് (28), എതിർ സംഘത്തിൽപ്പെട്ട ആലുംമൂട് നിഷാദ് മൻസിലിൽ നിഷാദ് (31) എന്നിവർക്കാണ് പരിക്കേറ്റത്.

    സലിമിന്റെ മകൾ ചന്ദനത്തോപ്പ് സ്വദേശിയായ അൻസറിനൊപ്പം താമസിക്കുന്നതിനെച്ചൊല്ലി മാസങ്ങളായി നടക്കുന്ന തർക്കങ്ങളാണ് ശനിയാഴ്ച അക്രമത്തിൽ കലാശിച്ചത്. സലിമിന്റെ മകൾ പത്തും അഞ്ചും വയസ്സുള്ള രണ്ടുമക്കൾക്കൊപ്പം കൊട്ടിയത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. പിന്നീട്‌ മകൾ അൻസറിനൊപ്പം താമസമാക്കി. ബന്ധുക്കൾ ഇടപെട്ടാണ് യുവതിയെ തിരികെ വീട്ടിലെത്തിച്ചത്. അഞ്ചുമാസംമുൻപ്‌ വീണ്ടും ഇവരെ കാണാതായി. ഇതുസംബന്ധിച്ച് കൊട്ടിയം പോലീസിൽ പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.

    ഇവർ അൻസറിനൊപ്പമുണ്ടെന്ന് രണ്ടുമാസം മുൻപാണ് വീട്ടുകാർ അറിയുന്നത്. ഇരുകൂട്ടരും ഇതെച്ചൊല്ലി തമ്മിൽ വാക്കുതർക്കങ്ങളുണ്ടായിരുന്നതായി പോലീസ് പറയുന്നു. ശനിയാഴ്ച വിഷയങ്ങൾ സംസാരിച്ചുതീർക്കാനായി സലിമിനെയും തസ്‌ലീകിനെയും അൻസർ പോളയത്തോട് ജങ്ഷനിലേക്ക് വിളിച്ചുവരുത്തിയശേഷം ആക്രമിക്കുകയായിരുന്നു. തസ്‌ലീക്കിന് തലയ്ക്കും കഴുത്തിലും കൈകളിലും വെട്ടേറ്റിട്ടുണ്ട്. സലിമിന്റെ മുതുകിലും കാലിലുമാണ് വെട്ടേറ്റത്. പരിക്കേറ്റ ഇവരെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

    Also read- Me Too | 'ബ്രാ ഊരാൻ പറഞ്ഞു; മാറിടത്തിൽ പിടിച്ചു'; പ്രമുഖ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം

    അക്രമത്തിൽ പരിക്കേറ്റ നിഷാദ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് കസ്റ്റഡിയിലുള്ള ഇയാളെ ഞായറാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സലിമിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.

    Summary- The compromise talks on the return of the woman who had abandoned the gang ended in a scuffle. Three people were injured in the clash. The attack took place at Polayathottu in Kollam around 11 pm. The injured have been identified as Salim (54) of Polayathode Vayalithoppil, Thazhuthala, Kottiyam, his nephew Mohammad Tasleek (28) of Polayathodu Puthuvalpura,  and Nishad (31) of Alummood Nishad Manzil.
    Published by:Anuraj GR
    First published: