മലപ്പുറത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി; വാർത്തയായതോടെ വിട്ടയച്ചു

കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി പി റഷീദിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്

News18 Malayalam | news18-malayalam
Updated: November 25, 2019, 10:38 PM IST
  • Share this:
മലപ്പുറം: കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടുപോയി. ഡിസിസി ഓഫീസ് പരിസരത്ത് നിന്നാണ് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി പി പി റഷീദിനെ തട്ടിക്കൊണ്ടു പോയത്. വാഗണര്‍ കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. എന്നാല്‍ വാർത്തകൾ പരന്നതോടെ സംഘം റഷീദിനെ വിട്ടയച്ചു.

മലപ്പുറം കൊണ്ടോട്ടി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ എന്നാണ് സൂചന. ഭര്‍ത്താവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി റഷീദിന്റെ ഭാര്യ മലപ്പുറം പൊലീസിൽ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഘം വിട്ടയച്ച റഷീദ് മലപ്പുറം പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.

പൊലീസ് സംഘം റഷീദിന്റെ മൊഴി എടുക്കുകയാണ്. തട്ടി കൊണ്ടുപോകലിന് പിന്നിൽ സാമ്പത്തിക ഇടപാടാണെന്നും സംഘം മർദിച്ചെന്നും റഷീദ് മൊഴി നൽകി. റഷീദിനെ സംഘം ആദ്യം കൊണ്ട് പോയത് താനൂരിലേക്കെന്നു മൊഴി. പിന്നീട് കൊണ്ടോട്ടിയിൽ ഇറക്കി വിടുകയായിരുന്നു.

Also Read- മലപ്പുറം ജില്ലയിലെ വില്ലേജ് ഓഫീസുകളിൽ കളക്ടറുടെയും സംഘത്തിന്റെയും മിന്നൽ പരിശോധന
First published: November 25, 2019, 10:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading