HOME /NEWS /Crime / പീഡനകേസിൽ ഒളിവിലായിരുന്ന കോണ്‍ഗ്രസ് നേതാവായ കണ്ണൂർ നഗരസഭാ കൗൺസിലർ അറസ്റ്റിൽ

പീഡനകേസിൽ ഒളിവിലായിരുന്ന കോണ്‍ഗ്രസ് നേതാവായ കണ്ണൂർ നഗരസഭാ കൗൺസിലർ അറസ്റ്റിൽ

സഹകരണ സംഘത്തിലെ ജീവനക്കാരിയെ ഓഫീസിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി

സഹകരണ സംഘത്തിലെ ജീവനക്കാരിയെ ഓഫീസിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി

സഹകരണ സംഘത്തിലെ ജീവനക്കാരിയെ ഓഫീസിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി

  • Share this:

    കണ്ണൂർ: പീഡന കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കണ്ണൂർ കോർപറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാർ അറസ്റ്റിലായി. എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്നായിരുന്നു അറസ്റ്റ്. കണ്ണൂരിലെ സഹകരണ സംഘം ജീവനക്കാരിയുടെ പരാതിയിലാണ് അറസ്റ്റ്.

    നേരത്തെ കൃഷ്ണകുമാർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. കോൺഗ്രസ് എടക്കാട് മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ കൃഷ്ണകുമാർ പീഡന പരാതിയെത്തുടർന്ന് ഒളിവിൽ പോവുകയായിരുന്നു.

    സഹകരണ സംഘത്തിലെ ജീവനക്കാരിയെ ഓഫീസിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ജൂലൈ 15നാണ് കേസിനാധാരമായ സംഭവം. എടക്കാട് പൊലീസാണ് കൃഷ്ണകുമാറിനെതിരെ കേസെടുത്തത്. ഇൻസ്പെക്ടർ എം. അനിലിന്റെ നേതൃത്വത്തിൽ ഇയാളുടെ വീട്ടിലും ബന്ധുവീടുകളിലും റെയ്ഡ് നടത്തിയിരുന്നു. കൃഷ്ണകുമാറുമായി ബന്ധമുള്ളവരെയും ചോദ്യംചെയ്തു. കോൺഗ്രസ് നിയന്ത്രണത്തിലുള്ളതാണ് സഹകരണ സ്ഥാപനം. ഇവിടെ ജീവനക്കാരിയെ ജോലിക്കുകയറ്റിയത് കൃഷ്ണകുമാറായിരുന്നു. ഇക്കാര്യം പറഞ്ഞാണ് ഇയാൾ ഭീഷണിപ്പെടുത്തി പീഡനത്തിന് ശ്രമിച്ചത്.

    പരാതിയുടെ അടിസ്ഥാനത്തിൽ സഹകരണ സംഘം ഓഫിസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. സംഘത്തിലെ മുൻ ജീവനക്കാരനാണ് കൃഷ്ണകുമാർ.

    വീട്ടിലെത്താൻ 200 രൂപ നൽകി; പിന്നാലെ സഹായിച്ച ആളുടെ മൊബൈലും മോഷ്ടിച്ച് കടന്നു; യുവാവ് പിടിയിൽ

    കൈയിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടെന്നും വീട്ടിലെത്താന്‍ മാര്‍ഗമില്ലെന്നും അറിയിച്ച യുവാവ്, യാത്രക്കാരനില്‍നിന്ന് പണം ലഭിച്ചതിന് പിന്നാലെ മൊബൈല്‍ഫോണും തട്ടിയെടുത്ത് കടന്നു. കൊല്ലം പത്തനാപുരം ഏനാദിമംഗലം കുറുമ്പകര ബിനുഭവനില്‍ ബിനു(20)വാണ് യാത്രക്കാരനെ തെറ്റിദ്ധരിപ്പിച്ച് പണം വാങ്ങിയശേഷം മൊബൈല്‍ഫോണും കവര്‍ന്നത്. ഇയാളെ പിന്നീട് പത്തനാപുരം പൊലീസ് പിടികൂടി.

    പത്തനാപുരം മഞ്ചള്ളൂര്‍ ജംഗ്ഷനില്‍വെച്ച് പുനലൂര്‍ സ്വദേശി അയ്യപ്പന്റെ മൊബൈല്‍ ഫോണാണ് ബിനു മോഷ്ടിച്ചത്. ബസ് കാത്തുനിന്ന അയ്യപ്പന്റെ സമീപം പണം നഷ്ടപ്പെട്ട കാര്യംപറഞ്ഞ് ബിനു അടുത്തൂകൂടുകയായിരുന്നു. യുവാവിന്റെ ദൈന്യതകണ്ടു മനസ്സലിഞ്ഞ അയ്യപ്പന്‍ 200 രൂപ നല്‍കി. വീട്ടിലേക്ക് വിളിക്കാന്‍ ഫോണ്‍ വാങ്ങിയ ബിനു സംസാരിക്കുന്നെന്ന വ്യാജേന ഫോണുമായി ഓടിപ്പോകുകയായിരുന്നു. ഉടന്‍ പത്തനാപുരം പോലീസില്‍ അയ്യപ്പന്‍ വിവരമറിയിച്ചതോടെ പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് ബിനു പിടിയിലായത്.

    യുവാവ് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ നിറവും ആളുടെ രൂപവും അയ്യപ്പന്‍ പൊലീസിനെ അറിയിച്ചിരുന്നു. സംഭവംനടന്ന് അധികം വൈകാതെ പത്തനാപുരം ടൗണില്‍ ബൈക്കിനു പിന്നിലിരുന്ന് യാത്രചെയ്യുകയായിരുന്ന ബിനുവിനെ പൊലീസ് പിടികൂടുകയായിരുന്നു. എസ് എച്ച് ഒ ജയകൃഷ്ണന്‍, എസ് ഐ ജെ പി അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.

    ഇയാള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പത്തനാപുരം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    First published:

    Tags: Congress leader, Kannur corporation, Kerala police, Sexual assault case