രാജു ഗുരുവായൂർ
തൃശൂർ: യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിലായി. മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് ആർത്താറ്റ് മണ്ഡലം സെക്രട്ടറിയും ബൂത്ത് പ്രസിഡണ്ടുമായ ആർത്താറ്റ് പുളിക്കപറമ്പിൽ സുരേഷിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
അച്ഛനും അമ്മയും മരിച്ചതിനെ തുടർന്ന് സഹോദരൻ്റെ സംരക്ഷണത്തിൽ ജീവിച്ചിരുന്ന ബുദ്ധിവൈകല്യമുള്ള യുവതിക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. സഹോദരൻ്റെ ഭാര്യ പുറത്തുപോയ സമയത്താണ് സുരേഷ് വീട്ടിൽ കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തെ തുടർന്ന് യുവതിയുടെ സ്വഭാവത്തിൽ വന്ന മാറ്റം വന്നതോടെ സഹോദരൻ്റെ ഭാര്യ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് ലൈംഗികാതിക്രമം നടന്നതായി അറിഞ്ഞത്. കഴിഞ്ഞ ദിവസം വീട്ടുകാർ നൽകിയ പരാതിയിലാണ് സുരേഷിനെതിരെ പോലീസ് കേസെടുത്തത്. പെൺകുട്ടിയെ കുന്നംകുളം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.
Also Read- ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയുടെ ശരീരത്തിൽ സ്പർശിച്ചതിന് എം.വി.ഐ അറസ്റ്റിൽ
സംഭവത്തിൽ പോലീസ് കേസെടുത്തതറിഞ്ഞതോടെ ഏറെ കാലമായി പ്രതി ഒളിവിലായിരുന്നു. ഇതോടെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്കോഡംഗങ്ങൾ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ രാകേഷ്, സിവിൽ പോലീസ് ഓഫീസർമാരായ എസ് ശരത്,ആശിഷ് ജോസഫ്, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.